കര്‍ണാടക ഹൈക്കോടതി  ഫയല്‍
India

പ്രായപൂര്‍ത്തിയായാലും മകളുടെ വിദ്യാഭ്യാസ ചെലവ് അച്ഛന്‍ വഹിക്കണം: കര്‍ണാടക ഹൈക്കോടതി

മെഡിക്കല്‍ പി ജി കോഴ്‌സുകള്‍ പഠിക്കുന്ന മകളുടെ വാര്‍ഷിക ഫീസായ 16 ലക്ഷം രൂപ നല്‍കണമെന്ന വിചാരണക്കോടതിയുടെ വിധിക്കെതിരെ മംഗളൂരുവിലെ വ്യവസായി നല്‍കിയ റിവിഷന്‍ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് സന്ദേശിന്റെ ബെഞ്ച് ഉത്തരവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ബംഗളൂരു: അവിവാഹിതയായ മകളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാന്‍ അച്ഛന് ബാധ്യതയുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി. കുട്ടിക്ക് പ്രായപൂര്‍ത്തിയായതുകൊണ്ടുമാത്രം വിദ്യാഭ്യാസം നല്‍കാനുള്ള മാതാപിതാക്കളുടെ ബാധ്യത അവസാനിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

മെഡിക്കല്‍ പി ജി കോഴ്‌സുകള്‍ പഠിക്കുന്ന മകളുടെ വാര്‍ഷിക ഫീസായ 16 ലക്ഷം രൂപ നല്‍കണമെന്ന വിചാരണക്കോടതിയുടെ വിധിക്കെതിരെ മംഗളൂരുവിലെ വ്യവസായി നല്‍കിയ റിവിഷന്‍ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് സന്ദേശിന്റെ ബെഞ്ച് ഉത്തരവിട്ടത്. മകള്‍ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ ബാങ്കുവായ്പയെടുത്ത് വിദ്യാഭ്യാസം തുടരാനാകുമെന്നായിരുന്നു പിതാവിന്റെ ഹര്‍ജിയിലെ വാദം. എന്നാല്‍ ഇതുകൊണ്ടുമാത്രം വിചാരണക്കോടതിയുടെ വിധി തള്ളിക്കളയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

2024 ല്‍ മെഡിക്കല്‍ കോഴ്‌സിനു ചേര്‍ന്ന വിദ്യാര്‍ഥിയാണ് അച്ഛന്‍ ഫീസ് നല്‍കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയെ സമീപിച്ചത്. കോടതി അനുകൂല ഉത്തരവ് നല്‍കുകയും ചെയ്തു. പക്ഷേ, പിതാവ് ഇതിനെതിരെ സെഷന്‍സ് കോടതിയെ സമീപിച്ചു. മകള്‍ ഹര്‍ജി നല്‍കിയപ്പോള്‍ പ്രായപൂര്‍ത്തിയായെന്നും അതിനാല്‍ പണം നല്‍കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി. എംബിബിഎസ് ഫീസിന്റെ മുഴുവന്‍ തുകയും നല്‍കിയതാണെന്നും പിജി കോഴ്‌സ് മകള്‍ സ്വയം തെരഞ്ഞെടുത്തതാണെന്നും വാദിച്ചു. കഴിഞ്ഞ് ഏപ്രില്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളി. തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

Father must cover daughter's education costs even after she turns major: Karnataka High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഷേധം പാര്‍ലമെന്റിലേക്ക് കൂടി നീട്ടാന്‍ കോണ്‍ഗ്രസ്; ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറായേക്കുമെന്ന് സൂചന

'വിദ്യാര്‍ഥികളുടേത് ന്യായമായ ആവശ്യം'; മിന്നല്‍ പ്രതിഷേധത്തില്‍ കാരണം വെളിപ്പെടുത്തി രാഹുലിന്റെ വീഡിയോ സന്ദേശം

അല്‍ഫാമിന്റെ അളവ് കുറഞ്ഞു, ഹോട്ടല്‍ ജീവനക്കാരുമായുള്ള തര്‍ക്കം കയ്യാങ്കളിയില്‍; 3 പേര്‍ക്ക് പരിക്ക്

Today's Rashi Phalam July 22 | പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തും

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി