ലക്‌നൗ : 2026 ഏപ്രിൽ 16 നാണ് ഇന്റഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസൽ സിസ്റ്റം (ഐജിആർഎസ്) പോർട്ടൽ വഴി മകൾ വന്ദന ചൗബേയെ കാണാനില്ലെന്ന് പിതാവ് വിജയ കുമാർ ചൗബേ ഉത്തർപ്രദേശ് പൊലീസിന് പരാതി സമർപ്പിക്കുന്നത്.
ഏപ്രിൽ 13 മുതലാണ് വന്ദനയെന്ന പതിനാറുകാരിയെ കാണാതാവുന്നത്. അന്വേഷണം ഏറ്റെടുത്ത യുപി പോലീസ് ദിവസങ്ങൾക്കകം വന്ദനയുടെ മൃതദേഹം കണ്ടെത്തി. കൊലപാതകം ചെയ്തത് പരാതിനൽകിയ പിതാവ് തന്നെ. മുപ്പത്തിനാലുകാരനായ വിവേക് ചൗബേ.
ആൺസുഹൃത്തുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തയ്യാറാവാതിരുന്നതിനെ തുടർന്നാണ് കൊലപാതകം. വന്ദനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തിരിച്ചറിയാതിരിക്കാൻ മുഖത്ത് ആസിഡൊഴിച്ച് വികൃതമാക്കി റോഡിരികിൽ ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പിതാവ് കുറ്റസമ്മതം നടത്തി.
2025 ഓഗസ്റ്റിൽ വന്ദന ചൗബേ തന്റെ കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. തുടർന്ന് കുടുംബം നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തി. വന്ദനയെ തിരികെ വീട്ടിലെത്തിക്കുകയും കാമുകനെ മൂന്നു മാസത്തേക്ക് ജയിലിലടക്കുകയും ചെയ്തിരുന്നു. നവംബറിൽ ജയിലിനിന്നും പുറത്തിറങ്ങിയ ഇയാളുമായി വന്ദന ബന്ധം തുടർന്നാണ് പിതാവിനെ ചൊടിപ്പിച്ചത്.
മകൾക്ക് ഇയാളുമായുള്ള ബന്ധം കുടുംബത്തിന് നാണക്കേടുണ്ടാക്കുമെന്ന് വിശ്വസിച്ച വിജയ കുമാർ ചൗബേ സുഹൃത്ത് അബ്ദുൽ മാനാനുമായി ചേർന്ന് മകളെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. മകൾ പ്രണയബന്ധം ഉപേക്ഷിക്കാനായി രാജസ്ഥാനിലെ മന്ത്രവാദിയെ കാണാൻ തീരുമാനിച്ചു. ഒരു കാർ വാടകക്കെടുത്ത് ഏപ്രിൽ 13 ന് ചൗബെയും മനാനും വന്ദനയും യാത്ര ആരംഭിക്കുകയും ചെയ്തു.
എന്നാൽ യാത്രക്കിടെ ബരാബങ്കിയിലെത്തിയപ്പോൾ കാർ നിർത്തി ഉറക്കത്തിലായിരുന്ന മകളെ ഇയാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ആളെ തിരിച്ചറിയാതിരിക്കാൻ ആസിഡൊഴിച്ച് മുഖം വികൃതമാക്കി. അടുത്തുള്ള ശാരദ കനാലിൽ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു പദ്ധതിയെങ്കിലും റോഡിലൂടെ നിരവധി വാഹനങ്ങളെത്തിയതിൽ പരിഭ്രാന്തരായ ഇരുവരും മൃദദേഹം വഴിയരികിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
തിരികെയെത്തിയ ചൗബേ മകളെ കാണാനില്ലെന്ന് പോലീസിൽ പരാതിപ്പെട്ടു. അന്വേഷണം ഏറ്റെടുത്ത പോലീസ് സമീപവാസികൾക്കിടയിൽ നടത്തിയ അന്വേഷണത്തിലാണ് ഏപ്രിൽ 13 ന് രാജ്യസ്ഥാനിലേക്ക് ഇവർ ഒന്നിച്ച് യാത്ര ചെയ്തതായി കണ്ടെത്തിയത്. തുടർന്ന് ഫോൺ കോളുകൾ പരിശോധിച്ച പോലീസ് യാത്രയിലെ പദ്ധതികളും തിരിച്ചറിഞ്ഞു.
ഇതിനിടെ ബാരാബങ്കിയിൽ നിന്നും കണ്ടെടുത്ത മൃതദേഹം വന്ദനയുടേതാണെന്ന് സംശയം തോന്നിയ യുപി പോലീസ് ആ വഴിയും അന്വേഷണം വ്യാപിപ്പിച്ചു. ചൗബെ ഭാര്യക്കും ഡ്രൈവർ കൂടെയായ മനാനും കൈമാറിയ സന്ദേശങ്ങളിൽ സംശയം തോന്നിയ പോലീസ് തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് കൊലപാതകം കണ്ടെത്തിയത്. നിലവിൽ വിജയ് കുമാർ ചൗബെയും അബ്‌ദുൾ മാനനും പോലീസ് കസ്റ്റഡിയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates