ഹര്‍ദിക് പാണ്ഡ്യ ഫയൽ
India

സാമ്പത്തിക തട്ടിപ്പ്: ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ധ സഹോദരന്‍ അറസ്റ്റില്‍

ഹര്‍ദിക്കിനെ വഞ്ചിച്ച് 4.3 കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സാമ്പത്തിക തട്ടിപ്പു കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യന്‍സ് നായകനുമായ ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ധ സഹോദരന്‍ അറസ്റ്റില്‍. ഹര്‍ദികിന്റെ അര്‍ധ സഹോദരന്‍ വൈഭവ് പാണ്ഡ്യ (37) യെയാണ് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗം അറസ്റ്റ് ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ താരങ്ങളായ ഹര്‍ദിക്കിനെയും ക്രുണാല്‍ പാണ്ഡ്യയെയും വഞ്ചിച്ച് 4.3 കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ഹര്‍ദികിന്റെ പരാതിയിലാണ് നടപടി. പങ്കാളിത്ത സ്ഥാപനത്തില്‍ നിന്ന് 4.3 കോടി രൂപ വൈഭവ് വകമാറ്റിയെന്നും, ഇത് തങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നുമാണ് പരാതി. വൈഭവ് പാണ്ഡ്യക്കെതിരെ വഞ്ചന, വ്യാജരേഖ ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

2021 ലാണ് ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ അര്‍ധസഹോദരന്‍ വൈഭവ് പാണ്ഡ്യയുമായി ചേര്‍ന്ന് പാര്‍ട്ട്ണര്‍ഷിപ്പില്‍ ബിസിനസ് ആരംഭിക്കുന്നത്. കരാര്‍ പ്രകാരം, ഹര്‍ദികിനും ക്രുണാലിനും ലാഭത്തില്‍ നിന്ന് 40 ശതമാനം വീതവും, വൈഭവിന് 20 ശതമാനവുമാണ് ലഭിക്കുക. എന്നാല്‍ ലാഭം പങ്കിടുന്നതിനുപകരം, ഒരു പ്രത്യേകം കമ്പനി രൂപീകരിച്ച് വൈഭവ് ബിസിനസില്‍ നിന്നുള്ള പണം അതിലേക്ക് വകമാറ്റുകയാണ് ചെയ്തിരുന്നതെന്ന് മുംബൈ പൊലീസ് വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT