വിവാദ ഐഎഎസ് ഓഫിസര്‍ പൂജാ ഖേഡ്കറുടെ അമ്മയ്‌ക്കെതിരെ കേസ്  എക്‌സ്
India

തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; വിവാദ ഐഎഎസ് ഓഫിസര്‍ പൂജാ ഖേഡ്കറുടെ അമ്മയ്‌ക്കെതിരെ കേസ്

പുനെ ജില്ലയിലെ മുല്‍ഷി താലൂക്കില്‍ മനോരമ ഖേഡ്കര്‍ തോക്ക് ചൂണ്ടി ഗ്രാമവാസികളെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സ്വകാര്യ വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതിനും അധികാര ദുര്‍വിനിയോഗം നടത്തിയതിനും നടപടി നേരിടുന്ന ഐഎഎസ് ഓഫിസര്‍ പൂജാ ഖേഡ്കറുടെ അമ്മയും വിവാദത്തില്‍. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു പൂജയുടെ അമ്മ മനോരമ ഖേഡ്കര്‍ തോക്കു ചൂണ്ടി ഭീഷണി ത്തിയെന്ന കര്‍ഷകന്റെ പരാതിയfലാണ് നടപടി.

പുനെ ജില്ലയിലെ മുല്‍ഷി താലൂക്കില്‍ മനോരമ ഖേഡ്കര്‍ തോക്ക് ചൂണ്ടി ഗ്രാമവാസികളെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പഴയ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഐപിസി 323, 504, 506 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്, തോക്ക് കൈവശം വെച്ചതിന് ലൈസന്‍സ് ഉണ്ടോ എന്നതുള്‍പ്പെടെയുള്ളവ അന്വേഷിക്കുമെന്ന് പുനെ റൂറല്‍ പൊലീസ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൂജയുടെ പിതാവ് ദിലീപ് ഖേഡ്കര്‍ കോടിക്കണക്കിനു രൂപയുടെ സ്വത്ത് സമ്പാദിച്ചതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. പുനെ ജില്ലയിലെ മുല്‍ഷി താലൂക്കില്‍ ഉള്‍പ്പെടെ നിരവധി ഇടങ്ങളില്‍ ദിലീപ് അനധികൃതമായി ഭൂമി വാങ്ങിയതായാണ് ആരോപണം.

പൂജയ്ക്ക് 22 കോടി രൂപയുടെ സ്വത്ത് ഉള്ളതായും റിപ്പോര്‍ട്ടുണ്ട്. 2024 ജനുവരിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളിലായി 2 ഫ്‌ളാറ്റുകളും 5 ഇടങ്ങളില്‍ ഭൂമിയുമുണ്ട്. മഹാരാഷ്ട്രയിലെ തന്നെ പാച്ചുണ്ടയിലെയും നന്ദൂരിലെയും ഭൂമി അമ്മ സമ്മാനമായി നല്‍കിയതാണെന്നാണു പൂജയുടെ വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT