എഎൻഐ ചിത്രം 
India

ഡല്‍ഹി ആര്‍കെ പുരത്ത് വെടിവെപ്പ്; രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ആര്‍കെ പുരത്തുണ്ടായ വെടിവെയ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ആര്‍കെ പുരത്തെ അംബേദ്കര്‍ ബസ്തി മേഖലയിലാണ് പുലർച്ചെ വെടിവെപ്പുണ്ടായത്. 

പിങ്കി (30), ജ്യോതി (29) എന്നീ യുവതികളാണ് മരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. 

കൊല്ലപ്പെട്ട യുവതിയുടെ സഹോദരനെത്തേടിയാണ് അക്രമിസംഘം എത്തിയതെന്നാണ് പ്രാഥമിക വിവരം. അക്രമികളെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നതായി സൗത്ത് വെസ്റ്റ് ഡല്‍ഹി ഡിസിപി മനോജ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഴിമതി വിരുദ്ധ ഹെല്‍പ്‌ലൈനുമായി വിജയ് സര്‍ക്കാര്‍; കുടുങ്ങിയത് ടിവികെ നേതാവ്, കൈക്കൂലി വാങ്ങുന്ന വിഡിയോ വൈറല്‍

'എന്നെ പറഞ്ഞോ, എന്റെ കൊച്ചിനെ പറഞ്ഞാല്‍ എല്ലാത്തിനെയും പൂട്ടും; വല്ലവന്റേയും ജീവിതം വിറ്റ് ജീവിക്കുന്നവര്‍'; മകളെ ചേര്‍ത്തു പിടിക്കുന്ന മഞ്ജു പിള്ള

'ബിന്‍സി ഉപദ്രവിച്ചു, കടിച്ച് പറിച്ചു; സ്‌നേഹം വിഡിയോയില്‍ മാത്രം, കുട്ടികാലം മുതല്‍ അനുഭവിക്കുന്നു'; പൊട്ടിക്കരഞ്ഞ് സഹോദരി

ചീമേനി ആണവനിലയത്തെ പിന്തുണച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്; പരസ്യമായി വിയോജിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

പനിയുള്ളപ്പോൾ കാപ്പി കുടിക്കാമോ?