സജ്ജന്‍ ജിന്‍ഡാല്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌ 
India

ഐപിഎല്‍ മത്സരത്തില്‍ ആദ്യം കണ്ടു, ഓഫീസ് കെട്ടിടത്തിന്റെ മുകളിലെത്തിച്ചു പീഡിപ്പിച്ചു: ജിന്‍ഡാലിനെതിരെ യുവ നടിയിടെ പരാതിയില്‍ കേസ്

സംഭവത്തില്‍ നടി പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ തയ്യാറാവാത്തതിനാല്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: യുവനടിയുടെ പീഡന പരാതിയില്‍ ജെഎസ്ഡബ്ല്യൂ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സജ്ജന്‍ ജിന്‍ഡാലിനെതിരേ കേസെടുത്തു.  ബാന്ദ്ര-കുര്‍ള കോംപ്ലക്സ് പൊലീസാണ് ജിന്‍ഡാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 2022 ല്‍ ബാന്ദ്ര-കുര്‍ള കോംപ്ലക്സിലെ കമ്പനി ഹെഡ് ഓഫീസില്‍വെച്ച് സജ്ജന്‍ ജിന്‍ഡാല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ നടി പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ തയ്യാറാവാത്തതിനാല്‍ കോടതിയെ സമീപിക്കുകയായിരുന്നു.

2021 ഒക്ടോബറില്‍ ദുബായില്‍ ഐപിഎല്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിലെ വിഐപി ബോക്സില്‍വെച്ചാണ് ഇരുവരും ആദ്യം കണ്ടത്. പിന്നീട് ജയ്പുരില്‍ പ്രഫുല്‍ പട്ടേല്‍ എംപിയുടെ മകന്റെ വിവാഹചടങ്ങിലും കണ്ടു. തുടര്‍ന്ന് മുംബൈയില്‍ കണ്ടപ്പോള്‍ രണ്ടുപേരും പരസ്പരം മൊബൈല്‍നമ്പറുകള്‍ കൈമാറി. നടിയുടെ സഹോദരന് ദുബായില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസാണ്. ഇദ്ദേഹത്തില്‍നിന്ന് വസ്തുവാങ്ങാന്‍ സജ്ജന്‍ ജിന്‍ഡാല്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നമ്പറുകള്‍ കൈമാറിയതെന്നും നടിയുടെ പരാതിയിലുണ്ട്.

2022 ജനുവരിയില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനായാണ് പരാതിക്കാരി കമ്പനിയുടെ ഹെഡ് ഓഫീസിലെത്തിയത്. ജിന്‍ഡാല്‍ നടിയെ കെട്ടിടത്തിന്റെ മുകളിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് നിരന്തരം എതിര്‍ത്തിട്ടും അത് വകവെയ്ക്കാതെ ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ഇതിന് ശേഷവും സൗഹൃദം നിലനിര്‍ത്താന്‍ നടി ശ്രമിച്ചിരുന്നു. പിന്നീട് തന്റെ സന്ദേശങ്ങള്‍ക്ക് പ്രതികരിക്കാതെയായി. പിന്നീട് നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതിന് മുമ്പ് പൊലീസിനെ സമീപിച്ചാല്‍ അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. നിരന്തരം പരാതി നല്‍കിയിട്ടും പരാതി രജിസ്റ്റര്‍ ചെയ്യാത്തതിനെത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നും നടി കോടയില്‍ നല്‍കിയ പരാതിയിലുണ്ട്. 

'ബേബി', 'ബേയ്ബ്' എന്നിങ്ങനെയാണ് ജിന്‍ഡാല്‍ തന്നെ അഭിസംബോധന ചെയ്തിരുന്നതെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ആദ്യം കണ്ടപ്പോള്‍ തന്നെ അയാളുടെ ദാമ്പത്യപ്രശ്നങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ഇത്  അലോസരമുണ്ടാക്കിയെന്നും പരാതിയിലുണ്ട്. പ്രതി കെട്ടിപ്പിടിച്ചു. ഇതെല്ലാം അസ്വസ്ഥയാക്കി. വിവാഹിതനായിട്ടും മൊബൈല്‍ സന്ദേശങ്ങളിലൂടെ പ്രണയാതുരനായിട്ടാണ് പ്രതി സംസാരിച്ചത്. ചുംബിക്കാന്‍ ശ്രമിക്കുകയും ശാരീരികബന്ധത്തിലേര്‍പ്പെടുന്നതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ഇതിനെ താന്‍ എതിര്‍ത്തപ്പോള്‍ നമ്മുടെ വിവാഹത്തിന് ശേഷമേ ഇതെല്ലാം ചെയ്യുകയുള്ളൂവെന്നാണ് പ്രതി പറഞ്ഞതെന്നും നടി പരാതിയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി