വീടിന് തീപിടിച്ചു; യുപിയില്‍ പിഞ്ച് കുഞ്ഞ് ഉള്‍പ്പടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വെന്തുമരിച്ചു വീഡിയോ ദൃശ്യം
India

വീടിന് തീപിടിച്ചു; യുപിയില്‍ പിഞ്ച് കുഞ്ഞ് ഉള്‍പ്പടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വെന്തുമരിച്ചു; വീഡിയോ

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വീടിന് തീപിടിച്ച് ഒരുകുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയും പൊലീസും ചേര്‍ന്ന് ഒരു സ്ത്രീയെയും കുട്ടിയെയും രക്ഷപ്പെടുത്തി. മൂന്ന് നിലകളുള്ള വീടിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. മുറിക്കകത്ത് സൂക്ഷിച്ച രാസവസ്തുക്കളും ഫോം ഷീറ്റുകളുമാണ് തീപടര്‍ന്ന് പിടിക്കാന്‍ കാരണണമായതെന്നാണ് പൊലീസ് പറയുന്നത്.

മുകളിലത്തെ നിലയിലേക്കും തീ ആളിപ്പടര്‍ന്നതോടെയാണ് അപകടം ഉണ്ടായത്. മുകൡ താമസിക്കുന്നവര്‍ മുറിക്കകത്ത് കുടുങ്ങിയതോടെയാണ് അഞ്ച് പേര്‍ വെന്തുമരിച്ചത്. വീടിനകത്തുനിന്ന് കത്തിക്കരിഞ്ഞ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെയ്ഫുള്‍ റഹ്മാന്‍(35), ഭാര്യ നസീറ (32) ഏഴുവയസുകാരിയായ മകള്‍ ഇസ്ര, ഏഴ് മാസം പ്രായമായ ഫായിസും ബന്ധുവായ ഫര്‍ഹീനുമാണ് മരിച്ചത്. പരിക്കേറ്റവരെ ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി