പ്രതീകാത്മക ചിത്രം 
India

ദമ്പതികള്‍ തമ്മില്‍ വിമാനത്തില്‍ പൊരിഞ്ഞ അടി; ഡല്‍ഹിയില്‍ അടിയന്തര ലാന്‍ഡിങ്

ദമ്പതികള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി താഴെയിറക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ദമ്പതികള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി താഴെയിറക്കി. ജര്‍മനിയിലെ മ്യൂണിക്കില്‍ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട ലുഫ്താന്‍സ വിമാനമാണ് ഡല്‍ഹി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടത്. യാത്രക്കാരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി താഴെയിറക്കേണ്ടതുണ്ട് എന്ന് പൈലറ്റ് ഡല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ജര്‍മ്മന്‍ സ്വദേശിയും തായ്‌ലന്‍ഡ് സ്വദേശിനിയായ ഭാര്യയും തമ്മിലുള്ള വഴക്കിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിടേണ്ടി വന്നത്. വിമാനത്തിനുള്ളില്‍ ഇരുവരും തമ്മിലുള്ള വഴക്ക് ബഹളത്തില്‍ കലാശിക്കുകയായിരുന്നു. ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നു എന്ന് കാണിച്ച് ഭാര്യ പൈലറ്റിന്റെ സഹായം തേടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടര്‍ന്ന് അടിയന്തരമായി വിമാനം താഴെയിറക്കുന്നതിന് ഡല്‍ഹി വിമാനത്താവള അധികൃതരോട് ലുഫ്താന്‍സ വിമാനം അനുമതി തേടി. ആദ്യം പാകിസ്ഥാനില്‍ ലാന്‍ഡ് ചെയ്യുന്നതിനാണ് അനുമതി തേടിയത്. എന്നാല്‍ അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് ഡല്‍ഹി വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ടത്. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഭര്‍ത്താവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ജര്‍മന്‍ സ്വദേശി മാപ്പ് ചോദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ കുറിച്ച് ജര്‍മന്‍ എംബസിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൃദയത്തില്‍ നര്‍മ്മം നിറച്ച് മടക്കം; സലിംകുമാറിന് വിടചൊല്ലി കേരളം

2001ൽ ടിനു യോഹന്നാൻ; 25 വർഷം ആർക്കും നേട്ടമില്ല; 2026ൽ മാനവ് സുതർ! അരങ്ങേറ്റത്തിൽ തന്നെ എലീറ്റ് പട്ടികയിൽ

'മാറി നില്‍ക്ക്, നിങ്ങള്‍ക്ക് എന്താ വേണ്ടത്'; മീഡിയയുടെ ഉന്തും തള്ളും; പൊട്ടിത്തെറിച്ച് ചന്തു സലിം കുമാര്‍, വിഡിയോ

പാചകവാത വിലക്കയറ്റം: ലോകത്തിലെ ഏറ്റവും കുറഞ്ഞ എല്‍പിജി നിരക്കാണ് ഇന്ത്യയിലെന്ന് കേന്ദ്രം; വിലക്കയറ്റം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

7,560mAh ബാറ്ററി, 50 എംപി കാമറ; റെഡ്മി ടര്‍ബോ 5 ജൂണ്‍ 16ന് വിപണിയില്‍

SCROLL FOR NEXT