NEHA BORA 
India

നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം

നേഹയുടെ കൈയ്യില്‍ ഫോണില്ലെന്നും പൊലീസ് ഉത്തരം പറയണമെന്നും അനുയായികള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : SANAL DEV B

ന്യൂഡല്‍ഹി: ഐസ അധ്യക്ഷ നേഹ ബോറയെ കസ്റ്റഡിയിലെടുത്തശേഷം ഡല്‍ഹി പൊലീസ് അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടു പോയെന്ന ആരോപണവുമായി സഹപ്രവര്‍ത്തകരും അനുയായികളും. കൊണാട്ട് പ്ലേസിലെ 'ലഹ് രാദോ തിരംഗാ' പരിപാടിയില്‍ പെങ്കെടുക്കാന്‍ പുറപ്പെട്ട നേഹയെ ഡല്‍ഹി പൊലീസ് ഒറ്റക്ക് കസ്റ്റഡിയില്‍ എടുത്തെന്നും അജ്ഞാതമായൊരിടത്തേക്ക് കൊണ്ടുപോയെന്നും നേഹയുടെ എക്‌സ് അക്കൗണ്ടിലൂടെ അവര്‍ ആരോപണം ഉന്നയിച്ചു.

നേഹ എവിടെയാണെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞേ മതിയാകൂ എന്നും അവളുടെ കൈയ്യില്‍ ഫോണ്‍ ഇല്ലെന്നും എക്‌സിലെ കുറിപ്പിലുണ്ട്. 'ഒരു തട്ടിക്കൊണ്ടു പോകലാണിത്. കസ്റ്റഡിയില്‍ എടുക്കലല്ലാ... എന്നാണ് കുറിപ്പ് അവസാനിക്കുന്നത്.

കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചുമണിക്കാണ് സിജെപി, തിരംഗാ മാര്‍ച്ചിന് ആഹ്വാനം ചെയ്തത്. എന്നാല്‍ മാര്‍ച്ചില്‍ പങ്കെടുക്കും മുന്നേ താമസസ്ഥലത്തു നിന്ന് പുറത്തിറങ്ങിയ ഉടനേ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മണ്ഡിഹൗസില്‍ വെച്ച് നേഹയെയും കസ്റ്റഡിയില്‍ എടുത്തു

Followers state that Neha Bora has been moved to an undisclosed location

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'നന്ദനി' പേസില്‍ സിംബാബ്‌വെ ഒതുങ്ങി! ഇന്ത്യന്‍ വനിതകള്‍ക്ക് ജയിക്കാന്‍ 115 റണ്‍സ്

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്