ഓം പ്രകാശ്   ഫെയ്‌സ്ബുക്ക്
India

ഭര്‍ത്താവിനെ കൊന്നു, സുഹൃത്തിനെ വിളിച്ച് പല്ലവി; രക്തത്തില്‍ കുളിച്ച് കര്‍ണാടക മുന്‍ ഡിജിപി

മൃതദേഹം കണ്ടെത്തിയ മുറിയുടെ തറയില്‍ മുഴുവന്‍ രക്തമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കര്‍ണാടക മുന്‍ പൊലീസ് മേധാവി ഓംപ്രകാശിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ മുറിയുടെ തറയില്‍ മുഴുവന്‍ രക്തമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലാണ് ഓം പ്രകാശ് താമസിച്ചിരുന്നത്. ഓം പ്രകാശിന്റെ ഭാര്യയാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഞായറാഴ്ച വൈകുന്നേരം 5.30 ഓടെ ഭാര്യയായ പല്ലവി തന്റെ സുഹൃത്തിനെ വിളിച്ച് ഓം പ്രകാശ് മരിച്ചതായി അറിയിക്കുകയായിരുന്നു. സുഹൃത്താണ് ഉടന്‍ തന്നെ പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയാണ്.

പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഒന്നിലധികം കുത്തുകളേറ്റ നിലയിലാണ് ഓം പ്രകാശിനെ കണ്ടെത്തിയത്. വീട്ടില്‍ ബലപ്രയോഗത്തിലൂടെ മറ്റൊരാള്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്താനുമായില്ല. തുടര്‍ന്ന് ഭാര്യയെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവര്‍ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.

1981 ബാച്ച് ഐപിസ് ഓഫീസറാണ് ഓം പ്രകാശ്. 2015 മാര്‍ച്ചിലാണ് ഓം പ്രകാശ് കര്‍ണാടക ഡിജിപിയായി ചുമതലയേറ്റത്. അതിന് മുമ്പ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസിന്റെയും ഹോം ഗാര്‍ഡ്സിന്റെയും ചുമതല വഹിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT