ആര്‍സി പൗഡ്യാല്‍ എക്സ്
India

കാണാതായ സിക്കിം മുന്‍മന്ത്രിയുടെ മൃതദേഹം ബംഗാളിലെ കനാലില്‍; കണ്ടെത്തിയത് ഒന്‍പത് ദിവസത്തിന് ശേഷം

വാച്ച്, ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ഗ്യാങ്‌ടോക്ക്: കാണാതായ മുന്‍ സിക്കിം മന്ത്രി ആര്‍സി പൗഡ്യാലിന്റെ മൃതദേഹം പശ്ചിമ ബംഗാളിലെ കനാലില്‍ കണ്ടെത്തി. കാണാതായി ഒന്‍പത് ദിവസത്തിന് ശേഷം സിലിഗുഡിക്ക് സമീപമുള്ള ടീസ്റ്റ കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

വാച്ച്, ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സിക്കിമിലെ പക്യോങ് ജില്ലയിലെ ചോട്ടാ സിങ്താമില്‍ നിന്ന് ജൂലൈ ഏഴിനാണ് 80കാരനായ മുന്‍ മന്ത്രിയെ കാണാതായത്. അദ്ദേഹത്തെ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. മരണത്തില്‍ അന്വേഷണം തുടരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യ സിക്കിം നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കറായിരുന്ന പൗഡ്യാല്‍ പിന്നീട് സംസ്ഥാന മന്ത്രിയായി. സംസ്ഥാനത്തെ ഏറെ ജനകീയനായ രാഷ്ട്രീയനേതാക്കളിലൊരാള്‍ ആയിരുന്നു പൗഡ്യാല്‍. മുതിര്‍ന്ന രാഷ്ട്രീയനേതാവിന്റെ മരണത്തില്‍ സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ് അനുശോചനം രേഖപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി, അവിവേകത്തോടെ ഇറാനെ നയിച്ച ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്

വഴിയാത്രക്കാരനെ ഇടിച്ചിട്ട് ഡോക്ടർ കാർ നിർത്താതെ പോയി; ഒടുവിൽ ശസ്ത്രക്രിയ നടത്തിയതും അതേ ഡോക്ടർ! ട്വിസ്റ്റ്

ഇറാന്റെ സൈനിക നേതാക്കളെ വധിച്ചെന്ന് ട്രംപ്; പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ, വിദ്വേഷത്തെ ചവിട്ടി പുറത്താക്കണമെന്ന് മാർപാപ്പ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

Today's Rashi Phalam April 5|ബിസിനസ് രംഗത്ത് മുന്നേറ്റം, അപവാദങ്ങൾ കേൾക്കാൻ ഇട വരാം

'രാഹുൽ ഗാന്ധിയുടേത് അധിക പ്രസംഗം; സിപിഎമ്മിനെ അളന്നു നോക്കാനും മാർക്കിടാനും വരേണ്ട'

SCROLL FOR NEXT