കല്യാണ്‍സിങ്ങ് / ഫയല്‍ ചിത്രം 
India

യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍

കല്യാണ്‍ സിങ്ങിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി യുപി മുഖ്യമന്ത്രി  യോഗി ആദിത്യനാഥിന് നിര്‍ദേശം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് ഗുരുതരാവസ്ഥയില്‍. ലഖ്‌നൗ സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഐസിയുവിലാണ് അദ്ദേഹം. ഞായറാഴ്ച രാത്രിയോടെ ആരോഗ്യനില വഷളാകുകയായിരുന്നു. 

ശനിയാഴ്ച രക്തസമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്ന് കല്യാണ്‍സിങിന് ഹൃദയാഘാതമുണ്ടായി. ഇതോടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് രാംമനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും സഞ്ജയ് ഗാന്ധി ആശുപത്രി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. 

കല്യാണ്‍ സിങ്ങിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി അന്വേഷിച്ചു. കല്യാണ്‍ സിങിന്റെ മകനെ വിളിച്ചാണ് മോദി വിവരം ആരാഞ്ഞത്. കല്യാണ്‍ സിങ്ങിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി യുപി മുഖ്യമന്ത്രി  യോഗി ആദിത്യനാഥിന് നിര്‍ദേശം നല്‍കി. 

സഞ്ജയ് ഗാന്ധി ആശുപത്രി ഡയറക്ടര്‍ ഡോ. ആര്‍ കെ ധിമാന്റെ നേതൃത്വത്തില്‍ 10 അംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് 89 കാരനായ കല്യാണ്‍സിങിനെ ചികില്‍സിക്കുന്നത്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ കൂടിയായ കല്യാണ്‍ സിങിനെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവര്‍ സന്ദര്‍ശിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം