ഹിമാൻഷു ഭാവു 
India

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; കൊലപാതകം ഉള്‍പ്പടെ വിവിധ കേസുകളില്‍ പ്രതി; ഹിമാൻഷു ഭാവു അമേരിക്കയില്‍ പിടിയില്‍

2022-ൽ 24 മണിക്കൂറിനിടെ ഹരിയാനയിൽ മൂന്ന് കൊലപാതകങ്ങൾ നടന്നതോടെയാണ് ഭാവു പൊലീസിന്റെ നിരീക്ഷണ വലയത്തിലാകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡൽഹി: ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹിമാൻഷു ഭാവുവിനെ അമേരിക്കയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. കൊലപാതകം, വധശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങി ഡൽഹിയിലും ഹരിയാനയിലുമായി റജിസ്റ്റർ ചെയ്ത ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഭാവു.

ഹരിയാനയിലെ റോഹ്തക് ജില്ലയിലെ റിതോലി ഗ്രാമത്തിൽ നിന്നുള്ള ഇയാൾ വിദേശത്തിരുന്ന് ഡൽഹി-എൻസിആർ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ ക്രിമിനൽ ശൃംഖല പ്രവർത്തിപ്പിച്ചെന്നാണ് അന്വേഷണ സംഘങ്ങളുടെ ആരോപണം. ഇയാൾക്കെതിരെ 2023 ഓഗസ്റ്റിൽ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ഡൽഹി പോലീസ്, ഹരിയാന പൊലീസ് എന്നിവരുടെ പിടികിട്ടാപ്പുള്ളി പട്ടികയിലും ഭാവുവുണ്ട്. കൊലപാതകം, അനധികൃത ആയുധങ്ങൾ കൈവശം വയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളും ഇയാൾക്കെതിരെ ആരോപിക്കപ്പെടുന്നു.

2022-ൽ 24 മണിക്കൂറിനിടെ ഹരിയാനയിൽ മൂന്ന് കൊലപാതകങ്ങൾ നടന്നതോടെയാണ് ഭാവു പൊലീസിന്റെ നിരീക്ഷണ വലയത്തിലാകുന്നത്. വാടകക്കൊലയാളികളെയും ആയുധധാരികളായ കൂട്ടാളികളെയും ഉപയോഗിച്ചാണ് ഇയാൾ ആക്രമണങ്ങൾ നടത്തിയിരുന്നത്.

ഡൽഹിയിലെ ബർഗർ കിങ് ഔട്ട്‌ലെറ്റിലുണ്ടായ കൊലപാതകം, യൂട്യൂബർ എൽവിഷ് യാദവിന്റെ വീടിനു പുറത്ത് നടന്ന വെടിവെപ്പ് തുടങ്ങിയ സംഭവങ്ങളിൽ ഭാവുവിന്റെ സംഘത്തിന് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. നീരജ് ബവാന സംഘവുമായി ബന്ധമുള്ള ഇയാൾക്ക് ലോറൻസ് ബിഷ്‌ണോയ്–ഗോൾഡി ബ്രാർ സംഘവുമായി കുടിപ്പകയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Gangster Himanshu Bhau, Wanted In India For Multiple Murders, Arrested In US

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വരുന്നു അര്‍ണബ് ചുഴലിക്കാറ്റ്; ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാലിടത്ത് യെല്ലോ; മഴ കനക്കും

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്; കണ്ടെത്തിയത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം, രണ്ടരക്കോടി രൂപയുടെ നിര്‍മ്മാണ സാമഗ്രികളും സ്വര്‍ണ്ണവും പിടിച്ചെടുത്തു

മലപ്പുറത്ത് ദേശീയപാതയില്‍ അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

സന്ദീപ് വാര്യര്‍ എം എല്‍ എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

ഔഷധിയില്‍ അനധികൃത സൗന്ദര്യ ചികിത്സ നടത്തി ശോഭന ജോര്‍ജ്; ഉപയോഗിച്ചത് ഡീലക്‌സ് എസി മുറി; അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി