Generaj Raja Subramani PTI
India

സേനകളുടെ തലപ്പത്ത് ഇനി ജനറൽ രാജ സുബ്രഹ്മണി; പുതിയ സിഡിഎസ്സായി ചുമതലയേറ്റു

നാവിക സേനയുടെ മേധാവിയായി അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥനും ചുമതലയേറ്റു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് - സിഡിഎസ്) ആയി ജനറല്‍ എന്‍എസ് രാജ സുബ്രഹ്മണി ചുമതലയേറ്റു. ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചതിനെത്തുടര്‍ന്നാണ് രാജ സുബ്രഹ്മണി സംയുക്ത സൈനിക മേധാവി എന്ന സുപ്രധാന ചുമതലയേറ്റെടുത്തത്. പരമ വിശിഷ്ട സേവാമെഡല്‍, അതിവിശിഷ്ട സേവാമെഡല്‍ തുടങ്ങി നിരവധി ബഹുമതികള്‍ രാജ സുബ്രഹ്മണിക്ക് ലഭിച്ചിട്ടുണ്ട്.

സൈനിക രംഗത്ത് പരിഷ്‌കാരങ്ങള്‍, സായുധ സേനകളുടെ പരിവര്‍ത്തനം, മൂന്ന് സൈനികരെയും ഒന്നിപ്പിക്കല്‍ എന്നിവ തന്റെ അടിയന്തര മുന്‍ഗണനകളില്‍ ഉള്‍പ്പെടുമെന്ന്, ചുമതലയേറ്റെടുത്തതിനു പിന്നാലെ ജനറല്‍ രാജ സുബ്രഹ്മണി പറഞ്ഞു. പ്രാഫഷണലിസത്തോടും പ്രവര്‍ത്തനപരമായ നിശ്ചയദാര്‍ഢ്യത്തോടും കൂടി സായുധ സേന ഇന്ത്യയുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നത് തുടരുമെന്ന് ജനറല്‍ സുബ്രഹ്മണി പറഞ്ഞു.

മുന്‍ സൈനിക ഉപദേഷ്ടാവായ ജനറല്‍ സുബ്രഹ്മണി അടുത്തിടെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ സൈനിക ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ 31 ന് സൈന്യത്തില്‍ നിന്നും വിരമിച്ച രാജ സുബ്രഹ്മണിയെ കേന്ദ്ര സര്‍ക്കാര്‍ സംയുക്ത സൈനിക മേധാവിയായി നിയമിക്കുകയായിരുന്നു.

നാല് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തില്‍, ജനറല്‍ സുബ്രഹ്മണി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന മേഖലകളില്‍ നിരവധി കമാന്‍ഡ്, സ്റ്റാഫ്, ഇന്‍സ്ട്രക്ഷണല്‍ തസ്തികകള്‍ വഹിച്ചിട്ടുണ്ട്. 2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെ വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫായി സേവനമനുഷ്ഠിച്ച അദ്ദേഹം, അതിന് മുമ്പ് സെന്‍ട്രല്‍ കമാന്‍ഡിന്റെ തലവനായിരുന്നു.

കൃഷ്ണ സ്വാമിനാഥന്‍- നാവിക സേനാ മേധാവി

നാവിക സേനയുടെ മേധാവിയായി അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥനും ചുമതലയേറ്റു. അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠിയുടെ പിന്‍ഗാമിയായാണ് കൃഷ്ണ സ്വാമിനാഥന്‍ പുതിയ നേവി മേധാവിയായത്. നിലവില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഫ്‌ലാഗ് ഓഫീസര്‍ ഇന്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. നാവിക സേനയില്‍ ആധുനികവല്‍ക്കരണം ശക്തമാക്കുമെന്ന് ചുമതലയേറ്റ ശേഷം നാവികസേനാ മേധാവി കൃഷ്ണ സ്വാമിനാഥന്‍ വ്യക്തമാക്കി.

General NS Raja Subramani assumed charge as India’s new Chief of Defence Staff (CDS)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവിശ്വസനീയം, വീണ്ടും 'മെസി മാജിക്', രാജകീയ കുതിപ്പോടെ ഇംഗ്ലീഷ് ചാനല്‍ കടന്ന് അര്‍ജന്റീന

കൂടംകുളം ആണവനിലയം; രേഖകൾ ഡാർക്ക് വെബിൽ, ആശങ്ക വേണ്ടെന്ന് അധികൃതർ

വൈദ്യുതി ക്ഷാമം കുറയ്ക്കാൻ നീക്കം; 200 മെഗാവാട്ട് വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

അര്‍ജന്റീന ഫൈനലില്‍, ഇറാനു മേല്‍ ആക്രമണം കടുപ്പിച്ച് യുഎസ്, ചെന്താമരയുടെ ശിക്ഷയെന്ത് ?; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല; ഭയ ഭക്തിയോടെയാണ് ദേവിയായി അഭിനയിച്ചത്'