ഭീമന്‍ ഓംലെറ്റ് ഉണ്ടാക്കാന്‍ മുട്ടകള്‍ പൊട്ടിച്ച് ഒഴിച്ചപ്പോള്‍ 
India

40 മുട്ടകള്‍ പൊട്ടിച്ച് ഒഴിച്ചു, ഭീമന്‍ ഓംലെറ്റ് കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ- വീഡിയോ 

40 മുട്ടകള്‍ ഉപയോഗിച്ചാണ് ഭീമന്‍ ഓംലെറ്റ് പാചകം ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ക്ഷണരംഗത്ത് പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ മത്സരിക്കുന്ന കാലത്തിലൂടെ കടന്നുപോകുന്നത്. എങ്ങനെ വ്യത്യസ്തമായ ഭക്ഷണം ഏറെ രുചികരമായി പാചകം ചെയ്യാം എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ഓംലെറ്റ് ഒട്ടുമിക്ക ആളുകളുടെയും ഇഷ്ടവിഭവമാണ്. തിരക്കുപിടിച്ച ലോകത്ത് എളുപ്പത്തില്‍ പാചകം ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇത് കൂടുതല്‍ പ്രിയങ്കരമാകാന്‍ കാരണം. 

ഇപ്പോള്‍ ഭീമന്‍ ഓംലെറ്റിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. 'ARE YOU HUNGRY' എന്ന യൂട്യൂബ് ഹാന്‍ഡിലാണ് വീഡിയോ പങ്കുവെച്ചത്.
40 മുട്ടകള്‍ ഉപയോഗിച്ചാണ് ഭീമന്‍ ഓംലെറ്റ് പാചകം ചെയ്തത്. തെരുവു കച്ചവടക്കാരന്‍ ഭീമന്‍ ഓംലെറ്റ് ഉണ്ടാക്കുന്ന വീഡിയോ കണ്ട് സോഷ്യല്‍മീഡിയ ആശ്ചര്യപ്പെടുകയാണ്. വ്യാപകമായാണ് ഇത് സോഷ്യല്‍മീഡിയയിലടക്കം പ്രചരിക്കുന്നത്.

വെണ്ണയും സവാളയും ഇഞ്ചിയും പച്ചമുളകും എല്ലാം ഉപയോഗിച്ചാണ് പാചകം. 40 മുട്ട പൊട്ടിച്ച് ഒരു പാത്രത്തിലാക്കി ഇളക്കുന്നതും തുടര്‍ന്ന് പാനില്‍ ഒഴിച്ച് പാചകം ചെയ്യുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഒടുവില്‍ ചീസും പനീറുമെല്ലാം ചേര്‍ത്ത് വ്യത്യസ്ത വിഭവമായി മാറ്റുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

ഗുരുവായൂരില്‍ വെള്ളിയും ശനിയും വൈകീട്ട് ദര്‍ശന നിയന്ത്രണം

പരക്കെ മഴ തുടരും; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ ജാ​ഗ്രത

Today's Rashi Phalam May 31| മത്സര പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും തയ്യാറെടുക്കുന്നവർക്ക് അനുകൂല സമയം

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

SCROLL FOR NEXT