പ്രതീകാത്മക ചിത്രം 
India

പ്ലസ് വൺ വിദ്യാർത്ഥിനിയെ കൂട്ടബലാത്സം​ഗം ചെയ്‌തു; അഞ്ച് പേർ അറസ്റ്റിൽ

ലിഫ്‌റ്റ് വാ​ഗ്‌ദാനം ചെയ്‌തു ഒറ്റപ്പെട്ട പ്രദേശത്തേക്ക് കൊണ്ടു പോയി കൂട്ടബലാത്സം​ഗത്തിന് ഇരയാക്കി

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: യുപിയിലെ സഹാറൻപൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. 
വൈകുന്നേരം സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ലിഫ്‌റ്റ് വാ​ഗ്‌ദാനം ചെയ്‌തു ഒറ്റപ്പെട്ട പ്രദേശത്തേക്ക് കൊണ്ടു പോയി.

തുടർന്ന് മറ്റ് മൂന്ന് പേർ കൂടി ഇവിടെയ്‌ക്ക് എത്തി പെൺകുട്ടിയെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് എഎസ്‌പി സാ​ഗർ ജെയിൻ പറഞ്ഞു. തുടർന്ന് യുവാക്കൾ പെൺകുട്ടിയെ വഴിയരിൽ ഉപേക്ഷിച്ചു. അവിടെ നിന്നും അടുത്തുള്ള പൊലീസ് ഔട്ട്‌പോസ്റ്റിലെത്തി പെൺകുട്ടി സംഭവം അറിയിച്ചു. പൊലീസുകാർ അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ സ്റ്റേഷനിലെത്തി നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

ഐപിസി 376 വകുപ്പും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തത്. അങ്കുർ, അമൻ, ശാവേജ്, സദിക്, സർവേജ് എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ ചികിത്സക്കായി മീററ്റിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ചൊവ്വാഴ്ച അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

'ലാലേട്ടന് ഒപ്പം ആര് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല' അച്ഛനോളം എത്താൻ വൻ കുതിച്ചുചാട്ടമാണ് അപ്പു നടത്തിയിരിക്കുന്നത്'

പാചകവാതകം കരുതലോടെ ഉപയോ​ഗിക്കാം, ​ഗ്യാസ് സ്റ്റൗ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദിവസവും 8 ഗ്ലാസ്സ് വെള്ളം കുടിക്കേണ്ട ആവശ്യമുണ്ടോ?

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

SCROLL FOR NEXT