പ്രതീകാത്മക ചിത്രം 
India

അച്ഛനില്‍ നിന്ന് രക്ഷയില്ലാതായി; 17കാരി ലൈംഗിക പീഡനം ആണ്‍ സുഹൃത്തിനോട് പറഞ്ഞു; രാത്രിയില്‍ കൊലപാതകം; സഹപാഠികള്‍ അറസ്റ്റില്‍

നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച അച്ഛനെ പതിനേഴുകാരി സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച അച്ഛനെ പതിനേഴുകാരി സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി. കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കാമുകന്റെയും മൂന്ന് സഹപാഠികളുടെയും സഹായത്തോടെയാണ് കൊല നടത്തിയത്. 

തിങ്കളാഴ്ച പുലര്‍ച്ചെ 12.30യോടെ ബംഗലൂരുവിലാണ് സംഭവം. കൊല്ലപ്പെട്ടയാള്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം പെണ്‍കുട്ടിയുടെ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല.  കൃത്യത്തിന് ശേഷം പെണ്‍കുട്ടി അയല്‍വാസികളുടെ അടുത്തേക്ക് ഓടിയെത്തി പിതാവിനെ ചില അജ്ഞാതര്‍ ആക്രമിച്ചതായി അറിയിച്ചു. അയല്‍ക്കാര്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു. 

വിവവരമറിഞ്ഞെത്തിയ പൊലീസ് കുളിച്ചുകിടക്കുന്ന പിതാവിനെ കണ്ടെത്തി. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് പെണ്‍കുട്ടിയെ ചോദ്യംചെയ്തു. പെണ്‍കുട്ടിയുടെ മൊഴികളില്‍ ചില പൊരുത്തക്കേടുള്ളതായി പൊലീസിനു തോന്നി. തുടര്‍ന്ന് നടന്ന വിശദമായ ചോദ്യം ചെയ്യലില്‍ തന്റെ നിര്‍ബന്ധത്തിന് വഴങ്ങി സുഹൃത്തുക്കളാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടി സമ്മതിച്ചു

പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി ആണ്‍സുഹൃത്തിനോട്  പറഞ്ഞിരുന്നു. തുടര്‍ന്ന് ആണ്‍സുഹൃത്ത് തന്റെ മൂന്ന് സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു. നാലുപേരും പ്രായപൂര്‍ത്തിയാകാത്തവരും പെണ്‍കുട്ടിയുടെ സഹപാഠികളുമാണ്. ആളെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തുക്കള്‍ സ്ഥലം വിട്ടു. തുടര്‍ന്ന് പെണ്‍കുട്ടി തന്റെ അനുജത്തിയെ വിളിച്ചുണര്‍ത്തി സഹായത്തിനായി നിലവിളിക്കുകയും അയല്‍വാസികളെ വിവരമറിയിക്കുകയും ചെയ്തു.

കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പെണ്‍കുട്ടി പറയുന്ന ആരോപണത്തില്‍ ശരിയുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT