ഗോവ 
India

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: ഗോവയില്‍ നിശാ ക്ലബ്ലിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍. സുരക്ഷാ മുന്‍കരുതലുകളില്ലാതെയാണ് ഫയര്‍ ഷോ നടത്തിയതെന്ന് കണ്ടെത്തി കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. 25 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ക്ലബ് മാനേജറെയും മൂന്ന് ജീവനക്കാരെയുമാണ് അറസ്റ്റിലായിരിക്കുന്നത്.

അപകടത്തില്‍ ക്ലബ്ബ് ഉടമ, മാനേജര്‍, പരിപാടിയുടെ സംഘാടകര്‍, എന്നിവര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ക്ലബ്ബിനുള്ളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പടക്കങ്ങള്‍ ഉപയോഗിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. പുറത്തേക്കുള്ള വഴികള്‍ കുറവായിരുന്നതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഗോവ സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു നിശാക്ലബ്ബില്‍ തീപിടിത്തമുണ്ടായത്. അപടകത്തില്‍ 25 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ചവരില്‍ 14 ജീവനക്കാരും നാല് വിനോദ സഞ്ചാരികളും ഉണ്ടായിരുന്നതായി വിവരങ്ങള്‍ പുറത്തുവന്നു. ശേഷിക്കുന്ന ഏഴ് പേര്‍ ആരൊക്കെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Goa night club fire 4 staff members arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പുനരന്വേഷണം; ഹര്‍ജി നാളെ ഹൈക്കോടതിയില്‍

'ദൈവത്തിന്റ ​ഗോളും നൂറ്റാണ്ടിന്റെ ​ഗോളും' പിറന്ന മണ്ണ്, മറഡോണയുടെ ഫുട്ബോൾ 'കത്തീഡ്രൽ'; ലോകകപ്പിലെ ഉദ്ഘാടന വേദി വെറുമൊരു സ്റ്റേഡിയമല്ല!

'കാപ്ച' കണ്ട് മടുത്തോ?; ഇനി റിസര്‍വേഷന്‍ ഞൊടിയിടയില്‍; ജൂലൈ പതിനഞ്ചിനകം ഐആര്‍സിടിയുടെ പുതിയ വെബ്‌സൈറ്റ്

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി; കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം അട്ടിമറിച്ചു; നിയമന ഉത്തരവിനയച്ച ഫയല്‍ മാറ്റിവച്ചു; ഗവര്‍ണര്‍ക്കെതിരെ പിണറായി

SCROLL FOR NEXT