പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും, ഫയല്‍ 
India

'കോവിഡ് കാലത്ത് ഓരോ വീട്ടിലും ലക്ഷ്മി ദേവി എത്തി, എല്ലാം മോദി കാരണം'; പ്രകീര്‍ത്തിച്ച് അമിത് ഷാ 

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കാരണം എല്ലാ വീടുകളിലും ലക്ഷ്മി ദേവി എത്തി എന്നതായിരുന്നു അമിത് ഷായുടെ പ്രസ്താവന.

യുപിയിലെ അത്രൗളിയില്‍ ബിജെപി പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.'കോവിഡ് ബാധിച്ച കഴിഞ്ഞ രണ്ടുവര്‍ഷവും ലക്ഷ്മി ദേവി ഓരോ വീടുകളിലും എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി കാരണമാണ് ഇത് സാധ്യമായത്'- അമിത് ഷായുടെ വാക്കുകള്‍ ഇങ്ങനെ.

പ്രതിപക്ഷ പാര്‍ട്ടികളായ എസ്പിയെയും ബിഎസ്പിയെയും വിമര്‍ശിക്കുന്നതിനിടെയാണ് മോദി ജനങ്ങള്‍ക്ക് നല്‍കിയ സഹായങ്ങള്‍ അമിത് ഷാ എണ്ണിയെണ്ണി പറഞ്ഞത്. എസ്പിയും ബിഎസ്പിയും പാവപ്പെട്ടവരെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല. വികസനത്തിന് വേണ്ടി അവര്‍ ഒന്നും തന്നെ ചെയ്തിട്ടുമില്ല. യഥാര്‍ഥത്തില്‍ ഇരുപാര്‍ട്ടികളും ജനങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്തത്?. ശുചിമുറികളും വൈദ്യുതിയും വീടുകളും നല്‍കിയത് മോദിയാണെന്നും അമിത് ഷാ പറഞ്ഞു.

വാക്‌സിനേഷന്‍ പ്രോഗ്രാമിനെ ബിജെപി വാക്‌സിന്‍ എന്നാണ് എസ്പി നേതാവ് അഖിലേഷ് യാദവ് കളിയാക്കിയിരുന്നത്. അവസാനം എന്താണ് സംഭവിച്ചത്?. അവരും വാക്‌സിന്‍ എടുത്തില്ലെ എന്നും അമിത് ഷാ പരിഹസിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം