പ്രതീകാത്മക ചിത്രം 
India

കടം വാങ്ങിയതു തിരികെ തന്നില്ല, കാമുകിയെ ലൈം​ഗികമായി ഉപദ്രവിച്ചു; മേലുദ്യോഗസ്ഥനെ കൊന്നു കുഴിച്ചു മൂടി 

മനീഷിനെ പൈപ്പ് ഉപയോ​ഗിച്ച് പിന്നിൽ നിന്നും അടിച്ചു വീഴ്‌ത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കാമുകിയെ ലൈം​ഗികമായി അതിക്രമിച്ച മേലുദ്യോഗസ്ഥനെ
കൊന്നു കുഴിച്ചു മൂടി. സർവേ ഓഫ് ഇന്ത്യ ഡിഫൻസ് ഓഫീസർ മനീഷ് കുമാര്‍ (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഓഫീസിലെ ക്ലർക്കായ അനീസിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഓഗസ്റ്റ് 29 മുതല്‍ മനീഷ് കുമാറിന് കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ നടത്തിയ അന്വേഷണം ചെന്നെത്തിയത് അനീസിന്റെ വീട്ടുമുറ്റത്തായിരുന്നു.

ഇയാൾക്ക് കൊല്ലപ്പെട്ട മനീഷിനോട് മുൻ വൈരാ​ഗ്യമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇയാൾ തന്നെയാണ് കൊലനടത്തിയതെന്ന് പൊലീസിനോട് സമ്മതിച്ചു. മനീഷ് തനിക്ക് ഒൻപത് ലക്ഷത്തോളം രൂപ മടക്കി തരാനുണ്ടെന്നും കാമുകിയെ മനീഷ് ലൈം​ഗികമായി ഉപദ്രവിച്ചിരുന്നതായും അനീസ് പൊലീസിനോട് പറഞ്ഞു. കൃത്യമായ ആസുത്രണത്തിലൂടെയാണ് അനീസ് കൊല നടത്തിയത്. ഓഗസ്റ്റ് 28ന് അവധി എടുത്ത പ്രതി മനീഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. 

വീട്ടിലെത്തിയ മനീഷിനെ പൈപ്പ് ഉപയോ​ഗിച്ച് പിന്നിൽ നിന്നും അടിച്ചു വീഴ്‌ത്തി. സംഭവസ്ഥലത്തു വെച്ചു തന്നെ മനീഷ് മരിച്ചു. തുടർന്ന് രക്ഷപ്പെട്ട പ്രതി അടുത്ത ദിവസം മടങ്ങി എത്തിയാണ് മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ടത്. തുടർന്ന് സിമന്റ് ഉപയോ​ഗിച്ച് കെട്ടിമറച്ചു. മനീഷിന്റെ മൃതദേഹം സെപ്‌റ്റംബർ രണ്ടിന് പൊലീസ് കണ്ടെടുത്തു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

ആരുമറിയാതെ വാട്സ്ആപ്പ് ഗ്രൂപ്പില്‍നിന്ന് എങ്ങനെ എക്‌സിറ്റ് ആകാം?

Kottayam IIIT : അസിസ്റ്റന്റ് പ്രൊഫസർ, ഡെപ്യൂട്ടി രജിസ്ട്രാർ, പ്ലംബർ തുടങ്ങി നിരവധി ഒഴിവുകൾ

ബി സന്ധ്യ ക്രിമിനലാണെന്ന അഭിപ്രായമില്ല, ഗൂഢാലോചന തെളിയിക്കാന്‍ മേല്‍ക്കോടതികള്‍ ഉണ്ട്: എ കെ ബാലൻ

SCROLL FOR NEXT