Govt plans multi-year motor insurance for cars, bikes 
India

കാര്‍ ഇന്‍ഷൂറന്‍സ് നാലുവര്‍ഷ ഒറ്റപ്രീമിയം; ഇരു ചക്രവാഹനങ്ങള്‍ക്ക് ആറ് വര്‍ഷത്തേക്കും; സമഗ്ര പരിഷ്‌കാരത്തിന് കേന്ദ്രം

ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള വാഹനവിഭാഗങ്ങളുടെ അടിസ്ഥാന ഇന്‍ഷൂറന്‍സ് നിരക്കുകള്‍ പരിഷ്‌കരിക്കാനാണ് മന്ത്രാലയം തയ്യാറെടുക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: ഇന്‍ഷൂറന്‍സ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളെ നിയന്ത്രിക്കാനും ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കാനുമായി സമഗ്രപരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി കേന്ദ്ര ഗതാഗതമന്ത്രാലയം. കാറുകള്‍ക്ക് നാലുവര്‍ഷത്തേക്കും ഇരുചക്രവാഹനങ്ങള്‍ക്ക് ആറ് വര്‍ഷത്തേക്കും ഒറ്റപ്രീമിയം ഇന്‍ഷൂറന്‍സ് പോളിസി ഉള്‍പ്പെടുത്തുന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങളാണ് മന്ത്രാലയം പരിഗണിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള വാഹനവിഭാഗങ്ങളുടെ അടിസ്ഥാന ഇന്‍ഷൂറന്‍സ് നിരക്കുകള്‍ പരിഷ്‌കരിക്കാനാണ് മന്ത്രാലയം തയ്യാറെടുക്കുന്നത്. ഇതോടെ പുതിയ വാഹനങ്ങള്‍ക്ക് നിലവിലുള്ള തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് നാലുവര്‍ഷമായി ഉയരും. കൂടാതെ ഓരോവര്‍ഷവും ഇന്‍ഷൂറന്‍സ് പുതുക്കുന്നതിന് പകരം കൂടുതല്‍ വര്‍ഷങ്ങളിലേക്ക് ഒന്നിച്ച് പോളിസി എടുക്കാനും സാധിക്കും.

ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന ' നോ ഇന്‍ഷൂറന്‍സ് നോ ഫ്യൂവല്‍' പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാനും കേന്ദ്രം തയ്യാറെടുക്കുകയാണ്. ഇന്‍ഷൂറന്‍സ് ഉണ്ടോ എന്ന് തത്സമയം പരിശോധിക്കാന്‍ കഴിയുന്ന ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷ്യന്‍ ക്യാമറകള്‍ പമ്പുകളില്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുക.

രാജ്യത്ത് നിരത്തിലുള്ള വാഹനങ്ങളില്‍ ഏകദേശം 81 ശതമാനത്തിന് മാത്രമാണ് നിലവില്‍ സാധുവായ ഇന്‍ഷൂറന്‍സ് ഉള്ളത്. 12 ശതമാനം കാറുകളും 20 ശതമാനം ഇരുചക്രവാഹനങ്ങളും 43 ശതമാനം മുചക്രവാഹനങ്ങളും ഇന്‍ഷൂറന്‍സ് ഇല്ലാതെയാണ് നിരത്തിലിറങ്ങുന്നത്.

Govt plans multi-year motor insurance for cars, bikes; no insurance, no fuel pilot at 10 petrol pumps in NCR

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൈവേയില്‍ ടാങ്കര്‍ മറിഞ്ഞ് തീപിടിച്ചു; കെയ്‌റോയില്‍ 31 പേര്‍ പൊള്ളലേറ്റ് മരിച്ചു

വ്യാജ ഫെയര്‍നെസ് ക്രീമിന് വന്‍ വിപണി; പ്രതിമാസം വിറ്റഴിക്കുന്നത് 75 ലക്ഷം പാക്കറ്റുകള്‍

'കൊല്ലപ്പെട്ടില്ലെന്ന് പറയാത്തത് ഭാഗ്യം; കണക്ക് പറഞ്ഞുതന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗം

കുട്ടികളുടെ ആധാര്‍ സെപ്റ്റംബര്‍ വരെ സൗജന്യമായി പുതുക്കാം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്