സുപ്രീംകോടതി ഫയല്‍
India

കുട്ടിയുടെ സംരക്ഷണത്തിന് അച്ഛനേക്കാള്‍ അവകാശം മുത്തച്ഛനും മുത്തശ്ശിക്കുമില്ല: സുപ്രീംകോടതി

പിതാവ് പുനര്‍വിവാഹം ചെയ്തുവെന്ന കാരണത്താലാണ് കുട്ടിയുടെ സംരക്ഷണ അവകാശം മുത്തച്ഛനും മുത്തച്ഛനും നല്‍കാനിടയായത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കുട്ടിയുടെ യഥാര്‍ഥ പിതാവിനേക്കാള്‍ സംരക്ഷണാവകാശം മുത്തച്ഛനും മുത്തശ്ശിക്കും ഉണ്ടാകില്ലെന്ന് സുപ്രീംകോടതി. കുട്ടിയുടെ അമ്മയുടെ മരണ ശേഷം പത്ത് വര്‍ഷത്തോളം പിതാവിനൊപ്പം താമസിച്ചിരുന്ന കുട്ടിയുടെ സംരക്ഷണം പിന്നീട് മുത്തച്ഛനും മുത്തശ്ശിക്കും ഹൈക്കോടതി അനുവദിച്ചു നല്‍കുകയായിരുന്നു. ഇതിനെതിരെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

പിതാവ് പുനര്‍വിവാഹം ചെയ്തുവെന്ന കാരണത്താലാണ് കുട്ടിയുടെ സംരക്ഷണ അവകാശം മുത്തച്ഛനും മുത്തച്ഛനും നല്‍കാനിടയായത്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കുട്ടിയെ പിതാവിനൊപ്പം വിടാന്‍ ഉത്തരവിട്ടത്.

കുട്ടിയുടെ അമ്മ ജീവിച്ചിരുന്ന കാലത്ത് ദമ്പതിമാര്‍ തമ്മില്‍ വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. പിതാവിന് നല്ല ജോലിയും വിദ്യാഭ്യാസവുമുള്ളയാളുമാണ്. അതുകൊണ്ടു തന്നെ കുട്ടിയുടെ ക്ഷേമത്തിനായി സംരക്ഷണം പിതാവിന് നല്‍കുന്നതാണ് അനുയോജ്യമെന്ന് വിശ്വസിക്കുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT