സൂറത്ത്: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ തുടരുന്നതിനിടെ ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡിനെതിരെ യാഗം. തെക്കന്‍ ഗുജറാത്തിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയായ ന്യൂ സിവില്‍ ആശുപത്രിയിലാ് ആര്യസമാജ അംഗങ്ങള്‍ കൊറോണ വിമുക്തി യജ്ഞം നടത്തിയത്.
ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് യാഗം നടത്തിയതെന്ന് ആര്യ സമാജ അംഗങ്ങള്‍ പറഞ്ഞു. അധികൃതര്‍ ഇതു സ്ഥിരീകരിച്ചിട്ടില്ല.
''നഗരത്തിലെ രണ്ടു ശ്മശാനങ്ങളില്‍ ഇതേ യാഗം നടത്തിയിരുന്നു. എന്‍സിഎച്ച് ആശുപത്രി ഡീന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇവിടെ യാഗം നടത്തിയത്. '' ആര്യ സമാജം പ്രസിഡന്റ് ഉമാശങ്കര്‍ ആര്യയെ ഉദ്ധരിച്ചുകൊണ്ടള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
1500 കിടക്കകളുള്ള വന്‍ ആശുപത്രിയാണ് എന്‍സിഎച്ച്. ഇതില്‍ 1300 കിടക്കകള്‍ ഇപ്പോള്‍ തന്നെ നിറഞ്ഞുകഴിഞ്ഞു.
ആശുപത്രിയില്‍ സന്നദ്ധ സേവകര്‍ ഒരുപാടു വരാറുണ്ടെന്ന് ഡീന്‍ പറഞ്ഞു. രോഗബാധിതരുടെ ബന്ധുക്കള്‍ക്ക് ആശ്വാസം ലഭിക്കാന്‍ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടതുണ്ടെന്ന് നിര്‍ദേശം വന്ന സാഹചര്യത്തിലാണ് ആര്യസമാജത്തിന് അനുമതി നല്‍കിയതെന്ന് ഡീന്‍ വിശദീകരിച്ചു. യാഗം നടത്താനാണെന്ന് അറിഞ്ഞിരുന്നില്ല. പാട്ട്, മറ്റു സംഗീത പരിപാടികള്‍ എന്നിവയ്ക്കാണ് അനുമതി നല്‍കിയതെന്ന് ഡീന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates