അവിനാശ് ദാസിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നു/ട്വിറ്റര്‍ 
India

പൂജ സിംഗാളിനൊപ്പം അമിത് ഷാ; ചിത്രം ഷെയര്‍ ചെയ്ത സിനിമാ സംവിധായകന്‍ അറസ്റ്റില്‍

പൂജ സിംഗാളിനൊപ്പമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഫോട്ടോ ഷെയര്‍ ചെയ്ത സിനിമാ സംവിധായകന്‍ അവിനാശ് ദാസിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഐഎഎസ് ഓഫീസര്‍ പൂജ സിംഗാളിനൊപ്പമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഫോട്ടോ ഷെയര്‍ ചെയ്ത സിനിമാ സംവിധായകന്‍ അവിനാശ് ദാസിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 

'മുംബൈയില്‍ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നടപടികള്‍ക്കായി അദ്ദേഹത്തെ അഹമ്മദാബാദില്‍ എത്തിക്കും'-അറസ്റ്റ് സ്ഥിരീകരിച്ച് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അസ്റ്റിസ്റ്റന്റ് കമ്മീഷണര്‍ ഡിപി ചുഡാസമ പറഞ്ഞു. 

വ്യാജ പ്രചാരണത്തിന് എതിരായ സെക്ഷന്‍ 469 വകുപ്പു ചുമത്തിയാണ് അവിനാശിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദേശീയ പതാക ധരിച്ചു നില്‍ക്കുന്ന വനിതയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് ദേശീയ ചിഹ്നങ്ങളെ അധിക്ഷേപിക്കുന്നതിന് എതിരായ വകുപ്പും ചുമത്തിയിട്ടുണ്ട്. 

മെയ് 11നാണ് പൂജയെ എന്‍ഫോഴ്‌സ്‌മെന്‍ര് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്തത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് 18 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് പൂജയ്ക്ക് എതിരെയുള്ള കേസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

'ഡയലോ​ഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്