ഹരിദ്വാര്‍ സമ്മേളനത്തിന്റെ വിഡിയോ ദൃശ്യം 
India

ഹരിദ്വാറിലെ മുസ്ലിം വിരുദ്ധ പ്രസംഗം: മതം മാറിയ മുസ്ലിമിനെതിരെ എഫ്‌ഐആര്‍

മുസ്ലിംകളെ വംശഹത്യ നടത്തണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്ന പ്രസംഗങ്ങളാണ് ക്ലിപ്പുകളിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹരിദ്വാറിലെ സന്യാസി സമ്മേളനത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മുസ്ലിം വംശഹത്യയ്ക്കു പരസ്യ ആഹ്വാനം നല്‍കിയ സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് പൊലീസ് നടപടി.

ഹരിദാര്‍ സമ്മേളനത്തിന്റെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മുസ്ലിംകളെ വംശഹത്യ നടത്തണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്ന പ്രസംഗങ്ങളാണ് ക്ലിപ്പുകളിലുള്ളത്. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. 

സമ്മേളനം കഴിഞ്ഞ് നാലു ദിവസത്തിനു ശേഷമാണ് പൊലീസ് കേസെടുക്കാന്‍ തയാറായത്. ഒരാളുടെ പേരു മാത്രമാണ് എഫ്‌ഐആറില്‍ ഉള്ളത്. ഇയാള്‍ അടുത്തിടെ ഹിന്ദുമതത്തിലേക്കു മാറിയ മുസ്ലിം ആണ്. ജിതേന്ദ്ര് നാരായണ്‍ എന്ന വസീം റിസ്വിയുടെ പേരാണ് എഫ്‌ഐആറില്‍ ഉള്ളത്. 

ഐപിസി 153 എ വകുപ്പ് അനുസരിച്ച് വസീം റിസ്വി എന്ന ജീതേന്ദ്ര നാരായണന് എതിരെ കേസെടുത്തതായി ഉത്തരാഖണ്ഡ് പൊലീസ് ട്വീറ്റ് ചെയ്തു. വൈറല്‍ വിഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ട്വീറ്റില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT