ഹർപ്രീത് സിങ് എക്സ്
India

ഖലിസ്ഥാൻ ഭീകരൻ ഹർപ്രീത് സിങ് യുഎസിൽ അറസ്റ്റിൽ; ഇന്ത്യയിലെത്തിക്കും

ഹർപ്രീതിനെ അറസ്റ്റ് ചെയ്തു കൈമാറണമെന്നു ഇന്ത്യ രേഖാമൂലം അമേരിക്കയോടു ആവശ്യപ്പെട്ടിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: പഞ്ചാബിൽ നടന്ന നിരവധി ഭീകരാക്രമണ കേസുകളിൽ പ്രതിയായ ഖലിസ്ഥാൻ ഭീകരൻ ഹർപ്രീത് സിങ് അമേരിക്കയിൽ അറസ്റ്റിൽ. ഇയാളെ എഫ്ബിഐ ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് എഫ്ബിഐ ഔദ്യോ​ഗികമായി ഇന്ത്യയെ അറിയിച്ചു.

ഹർപ്രീത് സിങ് കാലിഫോർണിയയിൽ താമസിക്കുകയായിരുന്നു. അതിനിടെയാണ് പിടിയിലായത്. മെക്സിക്കോ വഴി അനധികൃതമായാണു ഇയാൾ അമേരിക്കയിലേക്ക് കടന്നത്. അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിച്ച് ഇയാൾ അമേരിക്കയിൽ താമസിക്കുകയായിരുന്നു.

ഹർപ്രീതിനെ അറസ്റ്റ് ചെയ്തു കൈമാറണമെന്നു ഇന്ത്യ രേഖാമൂലം അമേരിക്കയോടു ആവശ്യപ്പെട്ടിരുന്നു. രണ്ട് രജ്യാന്തര തീവ്രവാദ സംഘടനകളുമായി ഇയാൾക്കു ബന്ധമുണ്ടെന്നു എഫ്ബിഐ വ്യക്തമാക്കി. ഇയാളെ ഉടൻ ഇന്ത്യയിലെത്തിച്ച് തുടർ നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!