Harry Potter Publisher To Get Millions In Settlement From Anthropic പ്രതീകാത്മകം
India

ഹാരി പോട്ടര്‍ എഐ ട്രെയിനിങിന് ഉപയോഗിച്ചു; ആന്‍ത്രോപിക് 1.09 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

അനുമതിയില്ലാതെയും പണം നല്‍കാതെയും പകര്‍പ്പവകാശമുള്ള പുസ്തകം എഐ ട്രെയിനിങിന് ഉപയോഗിച്ചു എന്നതാണ് കേസ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ലണ്ടന്‍: ജെ കെ റൗളിങിന്റെ പ്രശസ്തമായ പുസ്തകം ഹാരി പോട്ടര്‍ അനുമതിയില്ലാതെ എഐ ട്രെയിനിങിന് ഉപയോഗിച്ചതിന് ആന്‍ത്രോപിക് 1.09 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യുഎസ് ഫെഡറല്‍ കോടതി. അമേരിക്കന്‍ നിര്‍മിത ബുദ്ധി കമ്പനി(എഐ) കമ്പനിയായ ആന്‍ത്രോപിക് പുസ്തക പ്രസാധകരായ ബ്ലൂംസ്‌ബെറിക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. അനുമതിയില്ലാതെയും പണം നല്‍കാതെയും പകര്‍പ്പവകാശമുള്ള പുസ്തകം എഐ ട്രെയിനിങിന് ഉപയോഗിച്ചു എന്നതാണ് കേസ്.

വക്കീല്‍ ഫീസും മറ്റ് ചെലവുകളും കിഴിച്ച ശേഷമുള്ള നഷ്ടപരിഹാരത്തുകയാണിത്. യുഎസ് കോടതി ഉത്തരവ് പ്രകാരം ബ്ലൂംസ്ബെറിയുടെ 14,087 പുസ്തകങ്ങള്‍ ഈ നഷ്ടപരിഹാര പരിധിയില്‍ വരുന്നുണ്ട്. ഒരു പുസ്തകത്തിന് ഏകദേശം 3,000 ഡോളര്‍ വീതം നഷ്ടപരിഹാരം ലഭിക്കും. ഈ തുക എഴുത്തുകാരനും പ്രസാധകനും തുല്യമായി വീതിച്ചെടുക്കും. അനുമതിയില്ലാതെ തങ്ങളുടെ പുസ്തകങ്ങള്‍ എഐ മോഡല്‍ ട്രെയിനിങിന് ഉപയോഗിച്ചുവെന്നാരോപിച്ച് ഒരു കൂട്ടം എഴുത്തുകാരാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പകര്‍പ്പവകാശ നഷ്ടപരിഹാര തുകയാണിത്. 2024ലാണ് കേസ് ഫയല്‍ ചെയ്തത്.

ഓപ്പണ്‍ എഐ , മെറ്റാ തുടങ്ങിയ പ്രമുഖ എഐ കമ്പനികള്‍ക്കെതിരെയുള്ള സമാനമായ പകര്‍പ്പവകാശ കേസുകള്‍ ഇപ്പോഴും യു.എസ് കോടതികളുടെ പരിഗണനയിലാണ്. ഇവയുടെ വിധികള്‍ വരും ദിവസങ്ങളില്‍ വന്നേക്കും.

Harry Potter Publisher To Get Millions In Settlement From Anthropic

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ചുങ്കം; അറിയാം ജില്ലകളിലെ ടോള്‍ ബൂത്തുകള്‍

CJP Jantar Mantar Protest Live: ഭരണഘടനാ ക്ലബ്ബിൽ സിജെപി - കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി

'ഇനിയും ഇങ്ങനെ തുടരാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സുപ്രീംകോടതി

'ഇത്രയും ദിവസം എവിടെയായിരുന്നു?'; പ്രധാനമന്ത്രിയുടെ അര്‍ധരാത്രിയിലെ ലൈവിന് താഴെ ചോദ്യവുമായി രഞ്ജിനി

ഒടുവില്‍ മെസി ആ തീരുമാനത്തിലെത്തി; അടുത്ത ലോകകപ്പില്‍ ഇതിഹാസമില്ല; റിപ്പോര്‍ട്ട്