പ്രതീകാത്മക ചിത്രം 
India

വധുവിന്റെ ആവശ്യപ്രകാരം സഹോദരിയേയും വിവാഹം കഴിച്ചു, വരനും കുടുംബാം​ഗങ്ങളും അറസ്റ്റിൽ

തനിക്ക് വിവാഹാലോചനയുമായി വരനും കുടുംബവും എത്തിയപ്പോൾ ബധിരയും മൂകയുമായ തന്റെ സഹോദരിയെ കൂടി വിവാഹം കഴിക്കണം എന്ന് വധു ആവശ്യപ്പെടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: വധുവിനൊപ്പം വധുവിന്റെ സഹോദരിയെ കൂടി വിവാഹം കഴിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാവാത്ത വധുവിന്റെ സഹോദരിയെയാണ് ഇയാൾ വിവാഹം ചെയ്തത്. ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. 

മുളബാ​ഗിലു സ്വദേശിയായ ഉമാപതി(31), വധുവിന്റേയും വരന്റേയും രക്ഷിതാക്കൾ,വിവാഹം നടത്തിയ പുരോഹിതർ എന്നിവരേയും അറസ്റ്റ് ചെയ്തു.  തനിക്ക് വിവാഹാലോചനയുമായി വരനും കുടുംബവും എത്തിയപ്പോൾ ബധിരയും മൂകയുമായ തന്റെ സഹോദരിയെ കൂടി വിവാഹം കഴിക്കണം എന്ന് വധു ആവശ്യപ്പെടുകയായിരുന്നു. 

ഈ മാസം ഏഴിനായിരുന്നു വിവാഹം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചത് സംബന്ധിച്ച് ശിശുക്ഷേമ സമിതി നൽകിയ പരാതിയിലാണ് അറസ്റ്റ്. സഹോദരിമാരുടെ പിതാവിന്റെ വിവാഹവും ഈ രീതിയിലായിരുന്നു.സുബ്ബമ്മയേയും ഇവരുടെ ബധിരയും മൂകയുമായ സഹോദരിയേയും ഇയാൾ വിവാഹം കഴിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT