പ്രതീകാത്മക ചിത്രം 
India

സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രയ്ക്കിടെ ആണ്‍കുട്ടിയെ ചുംബിച്ചു; യുവതിയായ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രയ്ക്കിടെ വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രയ്ക്കിടെ വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. ആണ്‍കുട്ടിയെ ചുംബിക്കുകയും കൂടുതല്‍ അടുത്തിടപഴകുകയും ചെയ്യുന്ന 42കാരിയായ പ്രധാന അധ്യാപികയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് നടപടി.

കർണാടക ചിക്കബല്ലാപ്പൂര്‍ ജില്ല ചിന്താമണി താലൂക്കിലെ മുരുഗമലയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. ഡിസംബര്‍ 22 മുതല്‍ 25 വരെ സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയിരുന്നു. ധര്‍മ്മസ്ഥലയിലെ കാഴ്ചകള്‍ കാണാന്‍ പോയ യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. മറ്റൊരു വിദ്യാര്‍ഥി എടുത്ത ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. മകനോട് പ്രധാന അധ്യാപിക മോശമായി പെരുമാറുന്നത് കണ്ട മാതാപിതാക്കള്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തത്.

വിനോദയാത്രയ്ക്കിടെ പ്രധാന അധ്യാപിക എടുത്ത ചിത്രങ്ങളും വീഡിയോകളും ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. ഇത് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ചിക്കബല്ലാപൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 

സംഭവം ദൗര്‍ഭാഗ്യകരമാണ്. സ്‌കൂളില്‍ നേരിട്ടെത്തി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ബിഇഒ നല്‍കിയ റിപ്പോര്‍ട്ടിന്മേലാണ് പ്രധാന അധ്യാപികയ്ക്ക് എതിരെ നടപടി സ്വീകരിച്ചതെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

വ്യാജ ആരോപണം പിന്‍വലിച്ച് മാപ്പു പറയണം: വെള്ളാപ്പള്ളിക്ക് പി ശശിയുടെ വക്കീല്‍ നോട്ടീസ്

80ാം മിനിറ്റിൽ അരാഹോ ​ഗോൾ; സൗദിക്കെതിരെ തോൽവി മുന്നിൽ കണ്ട് ഉറു​ഗ്വെ; ഒടുവിൽ 'സമനില തെറ്റാതെ' കരകയറി

കരടു കരാറിന് അംഗീകാരം, സെൻസസിന് ഇന്നുതുടക്കം; സ്പെയിനിനെ 'പൂട്ടി' കാബോ വെർദെ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ലുകാകു വന്നു, ഈജിപ്റ്റ് 'സെൽഫ് ​ഗോളും' അടിച്ചു! ബെൽജിയം സമനില പിടിച്ച് രക്ഷപ്പെട്ടു

SCROLL FOR NEXT