karnataka rain SM ONLINE
India

കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ച് അബോധാവസ്ഥയില്‍ അമ്മ; കനത്ത മഴയില്‍ വീടിന് മുകളില്‍ കുന്നിടിഞ്ഞ് വീണ് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഇവരുടെ അമ്മ അശ്വിനിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് വയസ്സുകാരന്‍ ആര്യന്‍, രണ്ട് വയസ്സുകാരന്‍ ആരുഷ് എന്നിവരാണ് മരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: മംഗളൂരുവില്‍ ഉള്ളാളില്‍ കനത്ത മഴ (karnataka rain)യില്‍ കുന്നിടിഞ്ഞ് വീണ് തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങിയ കുഞ്ഞുങ്ങള്‍ മരിച്ചു. ഇവരുടെ അമ്മ അശ്വിനിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് വയസ്സുകാരന്‍ ആര്യന്‍, രണ്ട് വയസ്സുകാരന്‍ ആരുഷ് എന്നിവരാണ് മരിച്ചത്.

തകര്‍ന്ന വീടിനകത്ത് കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച നിലയില്‍ അമ്മ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. പുറത്തേക്ക് എടുത്തപ്പോഴേക്കും രണ്ട് കുഞ്ഞുങ്ങളും മരിച്ചിരുന്നു. ഇവരുടെ മുത്തശ്ശി പ്രേമയും മണ്ണിടിച്ചിലില്‍ മരിച്ചിരുന്നു.

എന്‍ഡിആര്‍എഫ് സംഘമടക്കമെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ പുറത്തേക്ക് എടുത്തത്. ഇന്നലെ രാത്രി മുതല്‍ പെയ്ത മഴയില്‍ സമീപത്തെ കുന്ന് ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് വീടിനുള്ളില്‍ കുടുങ്ങിയ പ്രേമയുടെ അച്ഛനെ ആദ്യം രക്ഷപ്പെടുത്തിയത്. വീടിനകത്ത് മറ്റ് നാലുപേര്‍ കൂടിയുണ്ടെന്ന് ഇയാള്‍ അറിയിക്കുകയായിരുന്നു.

ഉച്ചയോടെയാണ് കുട്ടികളെ പുറത്തെടുത്തത്. അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയുടെ നില ഗുരുതരമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT