പ്രതീകാത്മക ചിത്രം 
India

ഭര്‍ത്താവിനെ കൊന്നാലും കുടുംബപെന്‍ഷന്‍ ഭാര്യയ്ക്ക്; വിചിത്ര വിധിയുമായി ഹൈക്കോടതി 

ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദിയാണെങ്കിലും കുടുംബപെന്‍ഷന് ഭാര്യയ്ക്ക് അര്‍ഹതയുണ്ടെന്ന് വിചിത്ര വിധി

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദിയാണെങ്കിലും കുടുംബപെന്‍ഷന് ഭാര്യയ്ക്ക് അര്‍ഹതയുണ്ടെന്ന് വിചിത്ര വിധി. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ നിന്നാണ് വ്യത്യസ്തമായ വിധി ഉണ്ടായത്.

ബല്‍ജീത്ത് കൗര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. കുടുംബ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്. 2008ലാണ് ബല്‍ജീത്ത് കൗറിന്റെ ഭര്‍ത്താവ് മരിച്ചത്.ഹരിയാന സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു ഭര്‍ത്താവ്. 2011ല്‍ ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ ബല്‍ജീത്ത് കൗര്‍ ശിക്ഷിക്കപ്പെട്ടു. 

ശിക്ഷ വിധിച്ചതോടെ, ബല്‍ജീത്ത് കൗറിന് അനുവദിച്ചിരുന്ന കുടുംബ പെന്‍ഷന്‍ ഹരിയാന സര്‍ക്കാര്‍ നിര്‍ത്തി. 2011 വരെയാണ് ഇവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിരുന്നത്. ഭര്‍ത്താവിനെ കൊലപ്പെടുത്തി എന്നത് കൊണ്ട് സ്ത്രീക്ക് കുടുംബ പെന്‍ഷന്‍ നിഷേധിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. കുടുംബ പെന്‍ഷന്‍ ഒരു ക്ഷേമ പദ്ധതിയാണ്. സര്‍ക്കാര്‍ ജീവനക്കാരന് മരണം സംഭവിച്ചാല്‍ കുടുംബാംഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനാണ് പെന്‍ഷന്‍ അനുവദിക്കുന്നത്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാലും ഭാര്യയ്ക്ക് കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഹരിയാന സര്‍ക്കാരിന്റെ ഉത്തരവ് തള്ളിക്കൊണ്ട് ബന്ധപ്പെട്ടവര്‍ രണ്ടുമാസത്തിനുള്ളില്‍ കുടുംബ പെന്‍ഷനും കുടിശ്ശികയും സ്ത്രീക്ക് അനുവദിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT