സുപ്രീംകോടതി/ ഫയല്‍ ചിത്രം 
India

'13 ദിവസം ഭര്‍ത്താവ് ഭാര്യയോട് മിണ്ടിയില്ല'; ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീംകോടതി

കേസില്‍ ഭര്‍തൃവീട്ടുകാരെ വിചാരണക്കോടതി വെറുതേവിട്ടെങ്കിലും ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: ഭര്‍ത്താവ് ഭാര്യയോട് 13 ദിവസം സംസാരിക്കാതിരുന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീംകോടതി. അഭിപ്രായവ്യത്യാസങ്ങള്‍ ദാമ്പത്യജീവിതത്തിന്റെ ഭാഗമാണെന്നും ചിലപ്പോള്‍ സംസാരിക്കാതിരിക്കുന്നതിലേക്ക് നയിക്കാമെന്നും ജസ്റ്റിസ് ജെകെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് ഭാര്യ ആത്മഹത്യചെയെന്ന കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഒമാനില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് 13 ദിവസം സംസാരിച്ചില്ലെന്ന കാരണത്താല്‍ ഭാര്യ ആത്മഹത്യചെയ്‌തെന്നാണ് കേസ്.

തന്റെ വീട്ടുകാരുടെ ഇഷ്ടത്തിനുവിരുദ്ധമായി ഭാര്യ അവരുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് ദമ്പതിമാര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം കഴിയവേയാണ് സ്ത്രീ ആത്മഹത്യചെയ്തത്. 2015-ല്‍ തമിഴ്‌നാട്ടിലാണ് സംഭവം.

തുടര്‍ന്ന് ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരേ കേസെടുക്കുകയായിരുന്നു. കേസില്‍ ഭര്‍തൃവീട്ടുകാരെ വിചാരണക്കോടതി വെറുതേവിട്ടെങ്കിലും ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഭര്‍ത്താവിന്റെ ക്രൂരതയാണ് ഭാര്യയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും വിചാരണക്കോടതി പറഞ്ഞു. ഇത് മദ്രാസ് ഹൈക്കോടതിയും ശരിവെച്ചതിനെതിരേ ഭര്‍ത്താവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

'Husband did not speak to wife for 13 days'; Supreme Court says it cannot be considered cruelty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'