പ്രതീകാത്മക ചിത്രം 
India

കല്യാണ ദിവസം ആര്‍ത്തവമാണെന്ന കാര്യം മറച്ചുവെച്ചു, വിശ്വാസം ലംഘിച്ചു; വിവാഹ മോചനം തേടി ഭര്‍ത്താവ്

ഗുജറാത്തില്‍ കല്യാണ ദിവസം ആര്‍ത്തവമാണെന്ന കാര്യം മറച്ചുവെച്ചു എന്ന് ആരോപിച്ച് വിവാഹമോചനം തേടി ഭര്‍ത്താവ്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ കല്യാണ ദിവസം ആര്‍ത്തവമാണെന്ന കാര്യം മറച്ചുവെച്ചു എന്ന് ആരോപിച്ച് വിവാഹ മോചനം തേടി ഭര്‍ത്താവ്. തങ്ങളുടെ വിശ്വാസം ഭാര്യ ലംഘിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് യുവാവ് കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്.

വഡോദരയിലാണ് സംഭവം. കല്യാണദിവസം ആര്‍ത്തവമാണ് എന്ന കാര്യം ഭാര്യ ഒളിച്ചുവെച്ചു എന്ന് ഭര്‍ത്താവ് ആരോപിക്കുന്നു. കല്യാണത്തിന് ശേഷം ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്നതിന് തൊട്ടുമുന്‍പാണ് ഭാര്യ തനിക്ക് ആര്‍ത്തവമാണ് എന്ന കാര്യം തുറന്നു പറഞ്ഞതെന്നും വിവാഹമോചന അപേക്ഷയില്‍ ഭര്‍ത്താവ് പറയുന്നു.

ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. യുവതി അധ്യാപികയാണ്. സ്വകാര്യ കമ്പനിയിലാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. കുടുംബ ചെലവിന് പണം ചെലവഴിക്കരുതെന്നും ഭാര്യ നിര്‍ദേശിച്ചതായി വിവാഹമോചന ഹര്‍ജിയില്‍ പറയുന്നു. മൂത്ത സഹോദരനാണ് കുടുംബ ചെലവ് നോക്കുന്നത്. കുടുംബ ചെലവിനായി ഒരു വിഹിതം നല്‍കേണ്ടതില്ല എന്നതാണ് യുവതിയുടെ നിലപാട്.

ചെലവിനായി പ്രതിമാസം 5000 രൂപ നല്‍കാന്‍ ഭാര്യ ആവശ്യപ്പെട്ടു. മുറിയില്‍ എയര്‍കണ്ടീഷ്‌നര്‍ വെയ്്ക്കണമെന്ന് പറഞ്ഞ് സ്ഥിരമായി വഴക്കിടാറുണ്ട്. വീട് വിട്ടുപോയി മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും

ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?