ഫയല്‍ ചിത്രം 
India

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പ്ലസ് ടൂ പരീക്ഷയിൽ മാറ്റം; പുതുക്കിയ ടൈംടേബിൾ 

മേയ് 13നും 15നും നടത്താനിരുന്ന പത്താം ക്ലാസ് പരീക്ഷകളും മേയ് 13, 15, ജൂൺ 12 തീയതികളിലെ 12–ാം ക്ലാസ് പരീക്ഷയുമാണ് മാറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്‌സി (12-ാം ക്ലാസ്) പരീക്ഷാ തീയതികളിൽ മാറ്റം. ‌മേയ് 13നും 15നും നടത്താനിരുന്ന പത്താം ക്ലാസ് പരീക്ഷകളും മേയ് 13, 15, ജൂൺ 12 തീയതികളിലെ 12–ാം ക്ലാസ് പരീക്ഷയുമാണ് മാറ്റിയത്. സിഐഎസ്‍സിഇ (കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്) പുതുക്കിയ തിയതികൾ പുറത്തുവിട്ടു. 

പുതിയ ടൈംടേബിൾ പ്രകാരം മേയ് 13നു നിശ്ചയിച്ചിരുന്ന ഇക്കണോമിക്സ് പരീക്ഷ മെയ് നാലിലേക്കു മാറ്റി. 15നു നിശ്ചയിച്ചിരുന്ന ആർട് പേപ്പർ–2 പരീക്ഷ 22നു നടക്കും. ആർട് പേപ്പർ–3 പരീക്ഷ 29നും ആർട് പേപ്പർ–4 പരീക്ഷ ജൂൺ അഞ്ചിനും നടക്കും. 

മേയ് 13, 15, ജൂൺ 12 തീയതികളിൽ നടത്താനിരുന്ന 12–ാം ക്ലാസ് പരീക്ഷകളും മാറ്റി. 13നു നിശ്ചയിച്ചിരുന്ന ഇംഗ്ലിഷ്–2 പരീക്ഷ മേയ് നാലിനു നടക്കും. 15നു നിശ്ചയിച്ചിരുന്ന ഹോം സയൻസ്–1 പരീക്ഷ 22ലേക്കും ജൂൺ 12നു നിശ്ചയിച്ചിരുന്ന ആർട് പേപ്പർ–1 പരീക്ഷ മേയ് 12ലേക്കും മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT