വ്യാജമദ്യം കഴിച്ച് 18 പേര്‍ മരിച്ചു 
India

പൂനെയില്‍ വ്യാജമദ്യ ദുരന്തം: 18 മരണം; നിരവധി പേര്‍ ​ഗുരുതരാവസ്ഥയിൽ

പിംപ്രി-ചിഞ്ച്വാഡിലെ ഫുഗേവാഡി പ്രദേശത്തുനിന്നും പൂനെയിലെ ഹഡപ്സര്‍ മേഖലയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മുംബൈ: വ്യാജമദ്യം കഴിച്ച് 18 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഏതാനും പേരുടെ കാഴ്ച ശക്തി നഷ്ടമായതായും റിപ്പോര്‍ട്ടുകളുണ്ട്.

പിംപ്രി-ചിഞ്ച്വാഡിലെ ഫുഗേവാഡി പ്രദേശത്തുനിന്നും പൂനെയിലെ ഹഡപ്സര്‍ മേഖലയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫുഗേവാഡിയില്‍ 13 പേരാണ് മരിച്ചത്. യോഗേഷ് വാംഖഡെ എന്നയാളാണ് വ്യാജമദ്യം വിതരണം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാജമദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് യോഗേഷിനെ കൂടാതെ, ഏഴു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ പോലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

18 people die after consuming spurious liquor in Pune, Maharashtra

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഭിമാനം ബഹിരാകാശത്തോളം; യാത്ര തുടങ്ങി അനില്‍ മേനോന്‍; വാനോളം മലയാളം

'പറക്കും ബസ്'... ഇനി കൂടുതൽ വേ​ഗവും വൃത്തിയും ഉള്ള ന​ഗര യാത്ര! വീണ്ടും വാ​ഗ്ദാനവുമായി ​ഗഡ്കരി

രോഹിത് 11, കോഹ്‌ലി 5, ഔട്ട്! തിളങ്ങിയില്ല 'രോ-കോ'

'ഞങ്ങള് കൊല്ലംകാര് പാവങ്ങളാട്ടോ; പപ്പടത്തിന്റെത് ഒറ്റപ്പെട്ട സംഭവം'

'അല്ലയോ... മറഡോണ അങ്ങ് ഏത് ഗ്രഹത്തിൽ നിന്നാണ് വന്നത്?'; ഇം​ഗ്ലണ്ടും അർജന്റീനയും ഫുട്ബോളിലെ അമരത്വങ്ങളും!