വേദന വര്‍ഷം കഴിയുന്തോറും അസഹനീയമാവുകയും തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനകളെത്തുടര്‍ന്നാണ് സൂചി കണ്ടെത്തിയത്.  എക്സ്റേ, ഐഎഎന്‍എസ്
India

ഇടുപ്പിൽ സൂചി തറഞ്ഞിരുന്നത് മൂന്നു വർഷം; അപൂർവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

എക്‌സ് റേ എടുത്തപ്പോഴാണ് ഇടുപ്പില്‍ സൂചി കുടുങ്ങിയത് കണ്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 49 കാരിയുടെ ഇടുപ്പിന്റെ പേശികളില്‍ മൂന്ന് വര്‍ഷമായി തറഞ്ഞിരുന്ന സൂചി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തയ്യലിനിടെയാണ് സൂചി ഇടുപ്പില്‍ തറഞ്ഞ് കയറിയത്. സൂചി തറഞ്ഞ് കയറിയത് അറിയാതിരുന്ന രംഭാ ദേവിക്ക് സ്ഥിരമായി ഇടുപ്പ് വേദനയുണ്ടായിരുന്നു. വേദന വര്‍ഷം കഴിയുന്തോറും അസഹനീയമാവുകയും തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനകളെത്തുടര്‍ന്നാണ് സൂചി കണ്ടെത്തിയത്.

തയ്യലിനിടെ ഓര്‍മിക്കാതെ കട്ടിലില്‍ സൂചി വെച്ച് മറന്നു. മറ്റെന്തോ എടുക്കാന്‍ വേണ്ടി എഴുന്നേറ്റപ്പോള്‍ കാല്‍ വഴുതി കട്ടിലിലേക്ക് വീണു. നല്ല വേദനയുണ്ടായെങ്കിലും സൂചി കുത്തിക്കയറിയതാണെന്ന് മനസിലായില്ല. ഒടിഞ്ഞ ബാക്കി ഭാഗം കട്ടിലില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. സൂചിയുടെ ബാക്കി ഭാഗം റൂമിലാണെന്ന് കരുതി നോക്കിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം, വേദനയുണ്ടായത് വീണതിന്റേതാണെന്നാണ് കരുതിയത്. നാളുകള്‍ കഴിയുമ്പോഴേക്കും വേദന അസഹനീയമായി വര്‍ധിച്ചു വന്നു. ഇതേത്തുടര്‍ന്നാണ് ഡോക്ടറെ കാണിക്കാന്‍ തീരുമാനിച്ചത്. എക്‌സ് റേ എടുത്തപ്പോഴാണ് ഇടുപ്പില്‍ സൂചി കുടുങ്ങിയത് കണ്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നീട് ശസ്ത്രക്രിയ ചെയ്യാന്‍ നോക്കുമ്പോള്‍ പല ഡോക്ടര്‍മാരും തയ്യാറായില്ല. ശസ്ത്രക്രിയ അതിസങ്കീര്‍ണമാകുമെന്നതിനാലാണ് ഡോക്ടര്‍മാര്‍ നിരസിക്കാന്‍ കാരണം. ശസ്ത്രക്രിയ വിജയകരമാണെന്നും രംഭാ ദേവി സുഖമായിരിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍