വടംവലിയില്‍ പങ്കെടുക്കുന്ന സിംഹം 
India

കരുത്തിന്റെ മുന്നില്‍ 'മല്ലന്മാര്‍' ഒന്നുമല്ല, വടംവലിയില്‍ ഒറ്റയ്ക്ക് തറപറ്റിച്ച് സിംഹം; അമ്പരപ്പിക്കുന്ന വീഡിയോ 

സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് രസകരമായ വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സിംഹത്തെ കാട്ടിലെ രാജാവ് എന്ന് വിളിക്കുന്നതില്‍ തെറ്റില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്ന ഒരു വീഡിയോ പുറത്ത്. സിംഹത്തിന്റെ കരുത്ത വെളിവാക്കുന്ന വീഡിയോയാണ്  പ്രചരിക്കുന്നത്. വടംവലിയില്‍ നിരവധി 'മല്ലന്മാരെ' ഒറ്റയ്ക്ക് അടിച്ചുവീഴ്ത്തിയാണ് സിംഹം വീണ്ടും കരുത്തു തെളിയിച്ചത്.

സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് രസകരമായ വീഡിയോ പങ്കുവെച്ചത്. കരുത്തുള്ള യുവാക്കള്‍ ചേര്‍ന്ന് വടംവലിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തുടര്‍ന്നാണ് വീഡിയോയുടെ അമ്പരിപ്പിക്കുന്ന ഭാഗം. വടത്തിന്റെ മറുഭാഗത്ത് സിംഹം ഒറ്റയ്ക്ക് നിന്ന് പൊരുതുന്നതാണ് ദൃശ്യത്തെ വ്യത്യസ്തമാക്കുന്നത്. വടം കടിച്ചുപിടിച്ച് നില്‍ക്കുകയാണ് സിംഹം. എത്ര ആഞ്ഞുവലിച്ചിട്ടും മത്സരത്തില്‍ വിജയിക്കാന്‍ കഴിയാതെ യുവാക്കള്‍ തോല്‍വി സമ്മതിക്കുന്നതാണ് വീഡിയോയുടെ അവസാനം. ഒരു ചുവടുപോലും പിന്നോട്ടുപോകാതെയാണ് സിംഹത്തിന്റെ വിജയം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍