India invokes emergency powers orders refiners to boost LPG output  ഫയൽ ചിത്രം
India

പശ്ചിമേഷ്യന്‍ സംഘര്‍ഷം: പാചകവാതക ക്ഷാമം നേരിടാന്‍ കേന്ദ്രം, എല്‍പിജി ഉത്പാദനം കൂട്ടാന്‍ നിര്‍ദേശം

1955 ലെ അവശ്യസാധന നിയമപ്രകാരമാണ് സര്‍ക്കാര്‍ നിര്‍ദേശം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം ഇന്ധന വിതരണത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധിമറികടക്കാന്‍ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. പാചക ഇന്ധനത്തിന്റെ ക്ഷാമം തടയാനാണ് അടിയന്തര ഇടപെടല്‍. ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ (എല്‍പിജി) ഉത്പാദനം പരമാവധിയാക്കാന്‍ കേന്ദ്രം എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 1955 ലെ അവശ്യസാധന നിയമപ്രകാരമാണ് സര്‍ക്കാര്‍ നിര്‍ദേശം.

എണ്ണക്കമ്പനികളുടെ പക്കലുള്ള അധിക എല്‍പിഡി പൊതുമേഖലയ്ക്ക് മാത്രം നല്‍കണമെന്നുള്‍പ്പെടെയാണ് നിര്‍ദേശം. എല്‍പിജി, പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍ എന്നിവ പൊതുമേഖലയിലെ എണ്ണകമ്പനികള്‍ക്ക് നല്‍കണം. ഇവ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. എല്ലാ എണ്ണ ശുദ്ധീകരണ കമ്പനികളും തങ്ങളുടെ കൈവശമുള്ള പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍ എന്നിവ എല്‍പിജി ഉല്‍പാദനത്തിനായി പരമാവധി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം.

ലോകത്തിലെ രണ്ടാമത്തെ വലിയ എല്‍പിജി ഇറക്കുമതി രാഷ്ട്രമാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം 33.15 ദശലക്ഷം മെട്രിക് ടണ്‍ പാചക വാതകമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. രാജ്യത്തെ എല്‍പിജി ഉപഭോഗത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഇറക്കുമതിയാണ്. ഇതില്‍ 85 മുതല്‍ 90 ശതമാനവും പശ്ചിമേഷ്യയില്‍ നിന്നാണ് എത്തിക്കുന്നത്.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പാചകവാതക വിലയും എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകളുടെ വില 60 രൂപ കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 115 രൂപയും വര്‍ധിപ്പിച്ചു.

India invokes emergency powers orders refiners to boost LPG output.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാചകവാതക വില കൂട്ടി, ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

വി ഡി സതീശന്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് സമാപനം; രാഹുല്‍ ഗാന്ധി പങ്കെടുക്കും

ഡിജിറ്റല്‍ അറസ്റ്റ്; കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയെ കുടുക്കാന്‍ ശ്രമം, പരാതി നല്‍കി

'ക്രിസ്റ്റ്യാനോ റൊണാൾഡോ... ജറ്റ് അയച്ച് എന്നെ ഒന്ന് രക്ഷിക്കു!'; ഇന്ത്യയിൽ കുടുങ്ങിയ വിൻഡീസ് താരത്തിന്റെ അപേക്ഷ

പിങ്ക് ബോള്‍ ടെസ്റ്റ്; ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ഒന്നാം ദിനം വരുതിയില്‍ നിര്‍ത്തി ഓസീസ്

SCROLL FOR NEXT