മാർകോ റൂബിയോയും എസ് ജയ്ശങ്കറും PTI
India

ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ നല്ല വാർത്ത ഉടനെന്ന് റൂബിയോ; വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച

വ്യാപാര കരാര്‍ ഒപ്പുവെക്കുന്നതിന് തൊട്ടുമുമ്പുള്ള, ഏറ്റവും അടുത്ത ഘട്ടത്തിലാണെന്ന് റൂബിയോ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മുംബൈ : ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ ഉടനെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റൂബിയോ. ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ റൂബിയോ, മുംബൈയിലാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

വ്യാപാര കരാര്‍ ഒപ്പുവെക്കുന്നതിന് തൊട്ടുമുമ്പുള്ള, ഏറ്റവും അടുത്ത ഘട്ടത്തിലാണെന്ന് പറയാം. ഇനി വളരെ കുറച്ച് കാര്യങ്ങള്‍ കൂടി തീര്‍പ്പാക്കാനുണ്ട്, അത് ഉടന്‍ തന്നെ പൂര്‍ത്തിയാകുമെന്ന് കരുതുന്നു. വ്യാപാര കരാറിനെ സംബന്ധിച്ചിടത്തോളം, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നേരിട്ട് വ്യാപാര കരാറുകള്‍ ചര്‍ച്ച ചെയ്ത് രൂപപ്പെടുത്താറില്ലെങ്കിലും, നടക്കുന്ന കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് വലിയ പങ്കുണ്ട്. വൈകാതെ തന്നെ നല്ല വാര്‍ത്തകള്‍ അറിയിക്കാനാകുമെന്ന് കരുതുന്നു.

വളരെ വേഗത്തില്‍ തന്നെ ഒരു ധാരണയിലെത്താന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. മാര്‍ക്ക് റൂബിയോ പറഞ്ഞു. ഇന്ത്യന്‍ റിഫൈനറികളെയും റൂബിയോ പുകഴ്ത്തി. എണ്ണ ശുദ്ധീകരണ രംഗത്ത് ഇന്ത്യ ഒരു വന്‍ശക്തിയാണ്. വന്‍തോതില്‍ ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. വെനിസ്വേലയില്‍ നിന്നുള്ള എണ്ണയുടെ ലഭ്യത വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, അവര്‍ക്ക് അതിന് സാധ്യതയേറെയാണ്. ഉപരോധങ്ങള്‍ പോലുള്ള ചില തടസ്സങ്ങള്‍ മുന്നിലുണ്ടാകാം, അവ മറികടക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. മാര്‍ക്ക് റൂബിയോ പറഞ്ഞു.

ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ജയശങ്കര്‍- മാര്‍ക് റൂബിയോ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഊര്‍ജ്ജം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, നിര്‍ണ്ണായക സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും ചര്‍ച്ചയാകും. അമേരിക്കയുമായുള്ള ബന്ധത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് റൂബിയോയുടെ ഇന്ത്യാ സന്ദര്‍ശനം. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് റൂബിയോ ഇന്ത്യയിലെത്തിയത്.

India-US trade deal expected soon, says Rubio. Meeting with External Affairs Minister S. Jaishankar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വരുന്നു ഇരട്ട ന്യൂനമര്‍ദ്ദം; ശനിയാഴ്ച വരെ പരക്കെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

അടിമാലി–മൂന്നാർ ദേശീയപാതയിൽ വൻപാറ വീണു: ഗതാഗത നിരോധനം; വാഹനങ്ങൾ വഴിതിരിച്ചുവിട്ടു

പൂജാ അവധി ആഘോഷിക്കാൻ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; മൂന്ന് ദിവസത്തിനിടെ എത്തിയത് 73,000-ത്തിലധികം പേർ

'ഒരിക്കലും കല്യാണം കഴിക്കില്ല എന്ന് തീരുമാനിക്കുന്നത് ആ അസുഖം കണ്ടെത്തിയപ്പോൾ'; വെളിപ്പെടുത്തി നടി സിത്താര വിജയൻ

സൂപ്പർ ഹീറോയായി സന്ദീപ് പ്രദീപ്; കോസ്മിക് സാംസണ്‍ റിലീസ് തിയ്യതി