വീഡിയോ ദൃശ്യം 
India

ഓര്‍മയില്ലേ ആ ഗൃഹാതുര ഗാനം? 'മിലേ സുര്‍ മേര തുമാര' പുനരാവിഷ്‌കരിച്ച് റെയില്‍വേ; വീഡിയോ വൈറല്‍

ഓര്‍മയില്ലേ ആ ഗൃഹാതുര ഗാനം? 'മിലേ സുര്‍ മേര തുമാര' പുനരാവിഷ്‌കരിച്ച് റെയില്‍വേ; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എണ്‍പതുകളുടെ അവസാനം ഇറങ്ങിയ 'മിലേ സുര്‍ മേര തുമാര' എന്ന ഗാനം പലരുടേയും ഗൃഹാതുര ഓര്‍മകളില്‍ ഒന്നാണ്. ഇന്ത്യയുടെ ഐക്യവും വൈവിധ്യവും നാനാത്വത്തില്‍ ഏകത്വമെന്ന സങ്കല്‍പ്പമടക്കമുള്ളവയും പ്രതിപാദിയ്ക്കുന്ന ഗാനം ദൂരദര്‍ശനിലൂടെ നിരന്തരം സംപ്രേഷണം ചെയ്യാറുണ്ടായിരുന്നു. വിഖ്യാത സംഗീതജ്ഞരായ പണ്ഡിറ്റ് ഭീംസെന്‍ ജോഷി, ബാലമുരളീകൃഷ്ണ, കായിക, സിനിമാ ലോകത്ത് നിന്നുള്ള പ്രമുഖരടക്കമുള്ളവരാണ് വീഡിയോയില്‍ അണിനിരന്നത്. ഇന്ത്യയിലെ വിവിധ ഭാഷകളിലാണ് പാട്ടിന്റെ വരികള്‍. 

ഗാനം ഇറങ്ങി 33 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അതേ പാട്ട് പുനരാവിഷ്‌കരിച്ചിരിക്കുകയാണ് റെയില്‍വേ മന്ത്രാലയം. കഴിഞ്ഞ ദിവസം ഇറക്കിയ ഗാനത്തിന്റെ പുനരാവിഷ്‌കാര വീഡിയോ ഇപ്പോള്‍ വൈറലായി മാറി. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷമായ ആസാദി കാ അമൃത് മഹോത്സവ് എന്ന പരിപാടിയുടെ ഭാഗമായാണ് ഗാനം പുനരാവിഷ്‌കരിച്ചത്. പുനരവിഷ്‌കാര വീഡിയോ ഇന്ത്യയിലെ മുഴുവന്‍ റെയില്‍വേ ജീവനക്കാര്‍ക്കുമായാണ് സമര്‍പ്പിച്ചിരിക്കുന്നത്. 

രാജ്യത്തെ വിവിധ റെയില്‍വേ സ്‌റ്റേഷനുകള്‍, വിവിധ ഗ്രാമ- നഗര പ്രദേശങ്ങളിലൂടെയുള്ള ട്രെയിനിന്റെ സഞ്ചാരം ടോക്യോ ഒളിംപ്കിസിലെ ഇന്ത്യയുടെ മെഡല്‍ നേട്ട നിമിഷങ്ങള്‍ എന്നിവയെല്ലാം സമ്മിശ്രമായി ചേര്‍ത്താണ് പുതിയ വീഡിയോ. നീരജ് ചോപ്ര, മീരാ ബായ് ചാനു, പിവി സിന്ധു തുടങ്ങി നിരവധി പ്രമുഖരും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു. ആറ് മിനിറ്റും 43 സെക്കന്‍ഡുമാണ് വീഡിയോ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹർമൻപ്രീതിന്റെ പോരാളികൾ; മൈറ്റി ഓസീസിനെ വീഴ്ത്തി മധുര പ്രതികാരം! ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍

ഫ്രഷ് കട്ട് പ്ലാന്റിന് പ്രവര്‍ത്തിക്കാന്‍ അനുമതി; അടച്ചുപൂട്ടുന്നതുവരെ പ്രതിഷേധമെന്ന് സമരസമിതി

കെഎസ്ആര്‍ടിസിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യയാത്ര; കുട്ടികള്‍ക്ക് സമ്മാനപ്പൊതി; പ്രഖ്യാപനവുമായി മന്ത്രി

യുഎഇയിൽ ഇന്ത്യൻ ഇ-പാസ്‌പോർട്ട്: പുതിയ മാറ്റങ്ങൾ എന്തൊക്കെ? പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ

87ല്‍ ഒബിയേറ്റയുടെ ഹെഡ്ഡര്‍; കഷ്ടിച്ച് ജയിച്ച് ബ്ലാസ്‌റ്റേഴ്‌സ്

SCROLL FOR NEXT