പ്രതീകാത്മക ചിത്രം  AI Generated
India

ചൈനയ്ക്ക് മറുപടിയായി ഇന്ത്യയുടെ സ്റ്റെല്‍ത്ത് കരുത്ത്; 15,000 കോടിയുടെ അത്യാധുനിക യുദ്ധവിമാനം; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണം നല്‍കി കേന്ദ്രം

എഎംസിഎ പദ്ധതി വിജയകരമായാല്‍ അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പമുള്ള അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ കൈവശമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്കും ഇടം ലഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ന്യൂഡല്‍ഹി : ഇന്ത്യയുടെ ആദ്യ സ്വദേശീയ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനമായ അഡ്വാന്‍സ്ഡ് മീഡിയം കോമ്പാറ്റ് എയര്‍ക്രാഫ്റ്റ് (എഎംസിഎ) പദ്ധതിയുടെ ഭാഗമായി അഞ്ച് പ്രോട്ടോടൈപ്പ് യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതിനായി മുന്നു സ്വകാര്യ കമ്പനികളുടെ കൂട്ടായ്മകള്‍ക്ക് 15,000 കോടി രൂപയുടെ ടെന്‍ഡര്‍ ക്ഷണം നല്‍കി പ്രതിരോധ മന്ത്രാലയം.

ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത മൂന്ന് കമ്പനികള്‍ക്കാണ് ബുധനാഴ്ച പ്രൊപ്പോസല്‍ റിക്വസ്റ്റ് നല്‍കിയത്. ഇതോടെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന് പുറമെ ഇന്ത്യയില്‍ രണ്ടാമത്തെ യുദ്ധവിമാന നിര്‍മാണ കേന്ദ്രത്തിനുകൂടെ വഴിയൊരുങ്ങും.

എഎംസിഎ പദ്ധതി വിജയകരമായാല്‍ അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പമുള്ള അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ കൈവശമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്കും ഇടം ലഭിക്കും. 'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തത വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

അമേരിക്കന്‍ ജിഇ 414 എന്‍ജിനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എഎംസിഎ യുദ്ധവിമാനം പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആര്‍ഡിഒയുടെ കീഴിലുള്ള എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ, ആധുനിക റഡാര്‍ സംവിധാനങ്ങള്‍, ദൂരപരിധിക്കപ്പുറമുള്ള ആക്രമണ ശേഷി, സൂപ്പര്‍ക്രൂസ് കഴിവ് തുടങ്ങിയ അത്യാധുനിക സവിശേഷതകളോടെയായിരിക്കും പുതിയ യുദ്ധവിമാനം എത്തുക.

അടുത്തവര്‍ഷത്തോടെ എഎംസിഎയുടെ ആദ്യ പ്രോട്ടോടൈപ്പ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2028-29 കാലയളവില്‍ ആദഘട്ട പരീക്ഷണത്തിനായി വിമാനം പറത്തും. 2034ഓടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി 2035 മുതല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമാരംഭിക്കുകയാണ് ലക്ഷ്യം. ഭാവിയില്‍ ആറു സ്‌ക്വാഡ്രണുകളിലായി ഏകദേശം 120 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ വിന്യസിപ്പിക്കാനാണ് ഇന്ത്യന്‍ വ്യോമസേനയുടെ പദ്ധതി.

ചൈനയുടെ ജെ 20, ജെ 35 പോലുള്ള അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ മേഖലയിലെ ശക്തിസമവാക്യം മാറ്റുന്ന സാഹചര്യത്തിലാണ് ഇന്ത്യ എഎംസിഎ പദ്ധതിക്ക് വേഗം കൂട്ടുന്നത്. ചൈനീസ് സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് പാകിസ്ഥാനെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ രാജ്യത്തിന്റെ വ്യോമ പ്രതിരോധത്തില്‍ എഎംസിഎ നിര്‍ണായക ആയുധമാകുമെന്നാണ് വിലയിരുത്തല്‍.

ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ - ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഭാരത് ഫോര്‍ജ്- ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് എന്നീ കമ്പനികളാണ് അനസാന പട്ടികയിലുള്‍പ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ ഭാവി വ്യോമ പ്രതിരോധ ശേഷിയെ നിര്‍ണയിക്കുന്ന പദ്ധതിയായതിനാല്‍ തെരഞ്ഞെടുപ്പ് നിര്‍ണായകമായിരിക്കും.

പുതിയ പദ്ധതിയുടെ പ്രധാനമാറ്റം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എറോണോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്എഎല്‍) പരിമിത പങ്കാളിത്തമാണ്. ഇന്ത്യയുടെ പ്രതിരോധ - വ്യാവസായിക രംഗത്ത് സ്വകാര്യ മേഖലയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അവസരങ്ങളിലൊന്നാണ് ഇത്.

India's stealth power in response to China;15,000 crore state-of-the-art fighter jet; Centre invites tenders from private firms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡിയെ ആക്രമിച്ച കേസ്: നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; പാളയത്ത് വന്‍ പൊലീസ് സന്നാഹം

മോദിയെ കണ്ട് വിജയ്; 'ജനനായക'നായ ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്; പ്രതിരോധവുമായി ബിജെപി പ്രവര്‍ത്തകര്‍; സംഘര്‍ഷം, ലാത്തിച്ചാര്‍ജ്

അനുവാദമില്ലാതെ അയാള്‍ എന്നെ എടുത്തുയര്‍ത്തി, കുട്ടിക്കാലം മുതലുള്ള ട്രോമകള്‍ വീണ്ടുമുണര്‍ന്നു: അനൗഷ്‌ക ശങ്കര്‍

വാര്‍ത്താസമ്മേളനത്തിലെ കളിതമാശ; പൊലീസ് ഓഫീസറെ പിരിച്ചുവിട്ട് വിജയ്? എക്‌സില്‍ ചര്‍ച്ചകള്‍ക്ക് ചൂടേറുന്നു

SCROLL FOR NEXT