ഇന്‍ഡിഗോ വിമാനം ഫയല്‍ ചിത്രം
India

റദ്ദാക്കല്‍ തുടര്‍ന്ന് ഇന്‍ഡിഗോ; ഇന്നും ആയിരത്തോളം വിമാനങ്ങള്‍ മുടങ്ങും; കേരളത്തില്‍ 11 സര്‍വീസുകള്‍ 'നോ ഗോ'

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ഇന്നലെ രാത്രി വൈകിയും ഇന്നും പ്രതിഷേധം തുടരുകയാണ്. അടിയന്തര യാത്രകള്‍ക്കായി എത്തുന്നവര്‍ക്ക് വരെ മണിക്കൂറുകളാണ് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വരുന്നത്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും മുടങ്ങും. 1000ത്തിലധികം സര്‍വീസുകള്‍ മുടങ്ങുമെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. പത്ത് ദിവസത്തിനുള്ളില്‍ സ്ഥിതി സാധാരണനിലയിലാകുമെന്നും കമ്പനി പറയുന്നു. തിരുവനന്തപുരത്ത് അഞ്ചും കൊച്ചിയില്‍ മൂന്നും കണ്ണൂരില്‍ രണ്ടും കരിപ്പൂരില്‍ ഒരു സര്‍വീസും റദ്ദാക്കി. ഡല്‍ഹി, ചെന്നൈ, മുംബൈ, ബംഗളൂരു എന്നിവിടിങ്ങളിലെ ഇന്‍ഡിഗോ വിമാന സര്‍വീസുകളും റദ്ദാക്കി. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ഇന്നലെ രാത്രി വൈകിയും ഇന്നും പ്രതിഷേധം തുടരുകയാണ്. അടിയന്തര യാത്രകള്‍ക്കായി എത്തുന്നവര്‍ക്ക് വരെ മണിക്കൂറുകളാണ് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വരുന്നത്.

മുംബൈ, ഡല്‍ഹി, ചെന്നൈ, ബംഗളൂരു, ഹൈദരബാദ് മറ്റു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് വരുകയും പോകുകയും ചെയ്യുന്ന നിരവധി ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനങ്ങള്‍ മണിക്കൂറുകളാണ് വൈകിയത്. 17 വിമാനങ്ങള്‍ അരമണിക്കൂറിലലധികം വൈകിയാണ് മംഗളൂരുവില്‍നിന്ന് പുറപ്പെട്ടത്. ഡിസംബര്‍ മൂന്നിന് രാത്രി ന്യൂഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനം വ്യാഴാഴ്ച രാവിലെയാണ് പുറപ്പെട്ടത്. അതിനാല്‍, യാത്രക്കാര്‍ക്ക് രാത്രി മുഴുവന്‍ വിമാനത്താവളത്തില്‍ തുടരേണ്ടിവന്നു.

ഗുരുതര തടസ്സങ്ങള്‍ കണക്കിലെടുത്ത് മുന്‍കൂര്‍ ബുക്കിങ്ങുള്ള എല്ലാ യാത്രക്കാരും വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് അവരുടെ വിമാനങ്ങളുടെ നില പരിശോധിക്കണമെന്ന് വിമാനത്താവള അധികൃതര്‍ നിര്‍ദേശിച്ചു. അതേസമയം, വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ ഇളവ് നല്‍കി വ്യോമയാനമന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പിനു പിന്നാലെ പ്രതിസന്ധിയില്‍ വ്യോമയാനമന്ത്രാലയം അന്വേഷണം ആരംഭിച്ചു. നാലംഗ സമിതി ഇന്‍ഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും. ഈ മാസം 15 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

IndiGo Flight Crisis: We expect flight cancellations to be below 1,000 today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അറസ്റ്റ് തടയാതെ കോടതി, രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുലിന് തിരിച്ചടി

ഫാക്ടിൽ ഡ്രാഫ്റ്റ്സ്മാൻ ആകാൻ അവസരം; 26,530 വരെ ശമ്പളം, ഇപ്പോൾ അപേക്ഷിക്കാം

നാളെ രാത്രി എട്ടുമണിക്ക് മുന്‍പ് മുഴുവന്‍ റീഫണ്ടും നല്‍കണം, പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി; ഇന്‍ഡിഗോയ്‌ക്കെതിരെ കടുപ്പിച്ച് കേന്ദ്രം

ശുഭ്മാന്‍ ഗില്‍ പൂര്‍ണ ഫിറ്റ്; ടി20 പരമ്പര കളിക്കും

ചുമ്മാ കുടിച്ചിട്ടു കാര്യമില്ല, ​ഗുണമുണ്ടാകണമെങ്കിൽ ​ഗ്രീൻ ടീ ഇങ്ങനെ കുടിക്കണം

SCROLL FOR NEXT