പ്രതീകാത്മക ചിത്രം 
India

'പുഷ്പ' പ്രേരണയായി, മൂന്ന് കുട്ടികള്‍ ചേര്‍ന്ന് 24കാരനെ കുത്തിക്കൊന്നു; പ്രസിദ്ധിക്കായി വീഡിയോ ചിത്രീകരിച്ചു

തെലുങ്ക് ചിത്രം പുഷ്പ കണ്ടതിന്റെ പ്രേരണയില്‍ ഡല്‍ഹിയില്‍ മൂന്ന് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ 24കാരനെ കുത്തിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെലുങ്ക് ചിത്രം പുഷ്പ കണ്ടതിന്റെ പ്രേരണയില്‍ ഡല്‍ഹിയില്‍ മൂന്ന് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ 24കാരനെ കുത്തിക്കൊന്നു. കുപ്രസിദ്ധി നേടുന്നതിന് യുവാവിനെ കൊല്ലുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കാനും കുട്ടികള്‍ തീരുമാനിച്ചിരുന്നതായി പൊലീസ് പറയുന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരി മേഖലയിലാണ് സംഭവം. 24 വയസുള്ള ഷിബുവിനെയാണ് പ്രായപൂര്‍ത്തിയാവാത്ത മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. തെലുങ്കു ചിത്രമായ പുഷ്പ കണ്ടതിന്റെ പ്രചോദനമാണ് കുറ്റകൃത്യം ചെയ്യാന്‍ ഇവരെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. കൂടാതെ യുവാവിനെ കൊല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കുപ്രസിദ്ധി നേടാനും ഇവര്‍ ആഗ്രഹിച്ചിരുന്നു. 

ഒരു കടയിലെ ജോലിക്കാരനാണ് കൊല്ലപ്പെട്ട ഷിബു. യുവാവിനെ മൂന്ന് പേര്‍ ചേര്‍ന്ന് കൊല്ലുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞതാണ് കേസിന് തുമ്പായത്. കൗമാരക്കാര്‍ അവരെ തന്നെ വിളിച്ചിരുന്നത് ബദ്‌നാം സംഘം എന്നാണ്. പുഷ്പയില്‍ മുഖ്യ കഥാപാത്രത്തെ അനുകരിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. പുഷ്പ പോലുള്ള ചിത്രങ്ങള്‍ കണ്ടതുവഴി ഗാങ്സ്റ്റര്‍മാരുടെ ജീവിതരീതി തങ്ങളെ വളരെയധികം സ്വാധീനിച്ചതായി കുട്ടികള്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

SCROLL FOR NEXT