S Jaishankar, Amir Khan Muttaqi PTI
India

'രാജ്യത്തെ വനിതകളെ അപമാനിച്ചു; നിബന്ധന വെക്കാന്‍ അവരാര്?'; വിമര്‍ശനവുമായി കോണ്‍ഗ്രസ്; ഒരു പങ്കുമില്ലെന്ന് വിദേശകാര്യമന്ത്രാലയം

നമ്മുടെ രാജ്യത്ത്, നമ്മുടെ സ്വന്തം മണ്ണില്‍, നിബന്ധനകള്‍ നിര്‍ദ്ദേശിക്കാനും സ്ത്രീകള്‍ക്കെതിരെ വിവേചന അജണ്ട അടിച്ചേല്‍പ്പിക്കാനും അവര്‍ ആരാണ്?

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുത്തഖിയുടെ വാര്‍ത്താ സമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചതില്‍ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അമീര്‍ മുത്തഖിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന് ഒരു പങ്കുമില്ല. പരിപാടി സംഘടിപ്പിച്ചത് ന്യൂഡല്‍ഹിയിലെ അഫ്ഗാനിസ്ഥാന്‍ എംബസിയാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ നിന്നും വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയത് വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം.

അഫ്ഗാന്‍ മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും വനിതകളെ വിലക്കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി എംപി രംഗത്തെത്തി. നടപടി ഇന്ത്യയിലെ വനിതകളെ അപമാനിക്കുന്നതിന് തുല്യമാണ്. താലിബാൻ മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിത ജേര്‍ണലിസ്റ്റുകളുടെ അഭാവം പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിനു വേണ്ടി മാത്രമാണോ പ്രധാനമന്ത്രി വനിതകളുടെ അവകാശങ്ങളെ വിലമതിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.

'ഇന്ത്യയിലെ കഴിവുള്ള സ്ത്രീകളെ അപമാനിക്കുന്നത് നമ്മുടെ രാജ്യത്ത് എങ്ങനെ അനുവദിച്ചു. ഓരോ രാജ്യത്തിന്റെയും നട്ടെല്ലും അഭിമാനവും അവിടത്തെ സ്ത്രീകളാണ്. താലിബാന്‍ ഭരണകൂടത്തിലെ പ്രതിനിധിയുടെ ഇന്ത്യാസന്ദര്‍ശന വേളയില്‍, വനിതകളെ വിലക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് അറിയണമെന്നും' പ്രിയങ്ക ആവശ്യപ്പെട്ടു. അഫ്ഗാന്‍ മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചില്ലെന്ന വിവരം തന്നെ ഞെട്ടിച്ചുവെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞു.

വനിത മാധ്യമപ്രവര്‍ത്തകരെ അനുവദിക്കാതിരുന്നത് അറിഞ്ഞതോടെ, അവിടെയെത്തിയ പുരുഷ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കണമായിരുന്നുവെന്നും ചിദംബരം അഭിപ്രായപ്പെട്ടു. വനിതാ മാധ്യമപ്രവര്‍ത്തകരെ വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഒഴിവാക്കിയതിനെ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് രൂക്ഷമായി വിമര്‍ശിച്ചു. മന്ത്രി മുത്തഖിയാണോ വനിതകള്‍ വേണ്ടെന്ന് നിര്‍ദേശിച്ചത്?. നമ്മുടെ രാജ്യത്ത്, നമ്മുടെ സ്വന്തം മണ്ണില്‍, നിബന്ധനകള്‍ നിര്‍ദ്ദേശിക്കാനും സ്ത്രീകള്‍ക്കെതിരെ വിവേചന അജണ്ട അടിച്ചേല്‍പ്പിക്കാനും അവര്‍ ആരാണ്?. മോദീ ഇതു ലജ്ജാകരമാണ്. ഷമ മുഹമ്മദ് അഭിപ്രായപ്പെട്ടു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായിട്ടുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് അമീര്‍ ഖാന്‍ മുത്തഖി ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടത്. വിദേശകാര്യ മന്ത്രി മുത്തഖിയോടൊപ്പമുണ്ടായിരുന്ന താലിബാന്‍ ഉദ്യോഗസ്ഥരാണ് വാര്‍ത്താസമ്മേളനം നടത്താനുള്ള തീരുമാനം എടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ കൂടി ക്ഷണിക്കണമെന്ന് ഇന്ത്യ താലിബാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നതായാണ് സൂചന. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ താലിബാന്‍ ഭരണകൂടത്തിനെതിരെ ലോകരാജ്യങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

The Ministry of External Affairs has said that no role in the denial of entry to female journalists at the press conference of Afghan Foreign Minister Amir Khan Muttaqi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

483 ദിവസത്തെ വിസ്താരം, 261 സാക്ഷികള്‍; നടി ആക്രമിച്ച കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്ന്

മലപ്പുറത്ത് വനിതാ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

നടിയെ ആക്രമിച്ച കേസ്: കേരളം കാത്തിരിക്കുന്ന വിധി ഇന്ന്, ഏഴ് ജില്ലകളില്‍ നാളെ പോളിങ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

വിധി കേള്‍ക്കാന്‍ അതിജീവിത കോടതിയിലെത്തില്ല; നിര്‍ണായക നിമിഷങ്ങള്‍ക്ക് മുമ്പ് ഹര്‍ജിയുമായി സുനിയുടെ അമ്മ

ഈ രാശിക്കാർക്ക് സ്വർണ്ണം വാങ്ങാൻ അനുയോജ്യമായ ദിവസം, പുതിയ ജോലി ലഭിക്കാൻ സാധ്യത

SCROLL FOR NEXT