രാഹുല്‍ ഗാന്ധി വിമാനത്തില്‍  
India

രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്ത്; 'പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ കൂടുതല്‍ സമയം വിശ്രമിക്കുന്ന വ്യക്തി; അവധി ആഘോഷിക്കുകയാണോ?'

തലസ്ഥാനമായ ഹാനോയിലേക്കാണ് രാഹുല്‍ പോയതെന്നാണ് വിവരം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: നവരാത്രി ആഘോഷമായതിനാല്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയുള്ള സമരങ്ങള്‍ക്ക് തല്‍ക്കാലം ശക്തികുറയ്ക്കാന്‍ ഇന്ത്യ സഖ്യം തീരുമാനിച്ചതിന് പിന്നാലെ വിദേശത്തേക്ക് പറന്ന് പ്രതിപക്ഷ നേതാവ്. ഞായറാഴ്ച ഗോവയിലെ മഡ്ഗാവില്‍ ബിജെപിക്കെതിരെ പദയാത്രയിലും റാലിയിലും പങ്കെടുത്തതിന് പിന്നാലെയാണ് വിയറ്റ്‌നാമിലേക്ക് പറന്നത്.

തലസ്ഥാനമായ ഹാനോയിലേക്കാണ് രാഹുല്‍ പോയതെന്നാണ് വിവരം. സന്ദര്‍ശനത്തെക്കുറിച്ച് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യാത്ര തികച്ചും സ്വകാര്യമാണെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം. നവംബര്‍ ഒന്നിന് ഡല്‍ഹി രാംലീല മൈതാനിയില്‍ ഇന്ത്യസഖ്യം വന്‍ റാലി സംഘടിപ്പിച്ചിട്ടുണ്ട്. അതിനുമുന്‍പ് രാഹുല്‍ മടങ്ങിയെത്തി സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നാണ് അറിയുന്നത്.

അതേസമയം, അവധിക്കാലം ആസ്വദിക്കാന്‍ വീണ്ടും വിദേശത്ത് പോയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്ന് ബിജെപി ആരോപിച്ചു. പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ കൂടുതല്‍ സമയം വിശ്രമിക്കുന്ന വ്യക്തി പിന്നീട് വോട്ടുകവര്‍ച്ച എന്നുപറഞ്ഞ് ബഹളം വെക്കുന്നതായി സാമൂഹിക മാധ്യമമായ എക്‌സില്‍ ബിജെപി വക്താക്കള്‍ പരിഹസിച്ചു. നവരാത്രി സമയത്ത് രാഹുല്‍ ഗാന്ധി വിദേശത്ത് എന്തുചെയ്യുകയാണ്. അവധി ആഘോഷിക്കുകയാണോ അതോ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നതിലെ അദ്ദേഹത്തിന്റെ പങ്കാളികളുമായി കൂടിക്കാഴ്ചയിലാണോയെന്നും ബിജെപി നേതാക്കള്‍ ചോദിച്ചു.

Is Rahul Gandhi meeting his ‘chaos collaborators’? BJP takes a dig over his reported Vietnam visit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഡിജിറ്റല്‍ കൈക്കൂലി; വൈക്കം സിഐ നിര്‍ബന്ധിത അവധിയില്‍; കര്‍ശന നടപടിക്ക് ശുപാര്‍ശ

വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അമ്മക്കും കുഞ്ഞിനും ഇടിമിന്നലേറ്റു

സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ സമയപരിധി; അറിയാം സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള ദിവസ പരിധി

Today's Rashi Phalam October 20 | നീണ്ട യാത്രയ്ക്കുള്ള തയ്യാറെടുപ്പ് നടത്തും, വിവാഹ ചർച്ചകൾ സജീവമാകും