Dr. V Narayanan ഫോട്ടോ : ദീപു ബി പി / എക്സ്പ്രസ്
India

ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം അവസാനം: ഐഎസ്ആര്‍ഒ മേധാവി

കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ പുരോഗതി അഭൂതപൂര്‍വവും വേഗത്തിലുള്ളതുമാണെന്ന് എസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ബഹിരാകാശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശുഭാംശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബി നായര്‍, എന്നിവര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ഐഎസ്ആര്‍ഒ മേധാവിയുടെ പ്രഖ്യാപനം.

കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ പുരോഗതി വേഗത്തിലുള്ളതുമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. 2015 മുതല്‍ 2025 വരെ പൂര്‍ത്തിയാക്കിയ ദൗത്യങ്ങള്‍ 2005 മുതല്‍ 2015 വരെ പൂര്‍ത്തിയാക്കിയ ദൗത്യങ്ങളുടെ ഇരട്ടിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കൂടാതെ കഴിഞ്ഞ 6 മാസത്തിനുള്ളില്‍ മൂന്ന് പ്രധാന ദൗത്യങ്ങള്‍ പൂര്‍ത്തീകരിച്ചു. ആക്‌സിയം-4 ദൗത്യം ഒരു അഭിമാനകരമായ ദൗത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്‌സിയം-4 ദൗത്യത്തിലെ തന്റെ അനുഭവങ്ങള്‍ ശുഭാംശു ശുക്ല പങ്കുവെച്ചു. മനുഷ്യ ബഹിരാകാശ ദൗത്യത്തിന്റെ നേട്ടങ്ങള്‍ പരിശീലനത്തിനപ്പുറമാണെന്ന് ശുഭാംശു ശുക്ല പറഞ്ഞു. ബഹിരാകാശത്ത് നിന്ന് ലഭിക്കുന്ന അറിവ് വിലമതിക്കാനാവാത്തതാണെന്നും കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ ശേഖരിച്ച എല്ലാ വിവരങ്ങളും ഇന്ത്യയുടെ സ്വന്തം ദൗത്യങ്ങളായ ഗഗന്‍യാനും ഭാരതീയ അന്തരിക്ഷ സ്റ്റേഷനും വളരെയധികം ഉപയോഗപ്രദമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ISRO to launch its first Gaganyaan test mission in December: ISRO chief


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

രാവിലെ എഴുന്നേൽക്കുമ്പോൾ കൈവിരലുകളിൽ വീക്കം; ഉയർന്ന യൂറിക് ആസിഡ് അളവ് എങ്ങനെ തിരിച്ചറിയാം, ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

അപമാനഭാരം; നിതീഷ് കുമാര്‍ നിഖാബ് താഴ്ത്തിയ ഡോക്ടര്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നു

കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

'വേറൊരു താരവും ആ വേഷം ചെയ്യാന്‍ തയ്യാറാകില്ല, കളങ്കാവല്‍ കണ്ട് ഞെട്ടി'; റൗണ്ട് ടേബിളില്‍ വീണ്ടും ചര്‍ച്ചയായി മമ്മൂട്ടി

SCROLL FOR NEXT