ഫോട്ടോ: ട്വിറ്റർ 
India

വണ്‍വെബിന്റെ 36 ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തിലേക്ക്; വിക്ഷേപണം ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റിൽ

വണ്‍വെബിന്റെ ബ്രോഡ്ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വണ്‍വെബിന്റെ 36 ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തിലെത്തിക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുന്നു. ഈ മാസം 23ന് രാത്രി 12.07 ന് ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലായിരിക്കും വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമേറിയ റോക്കാറ്റാണ് മാർക്ക് 3.

വണ്‍വെബിന്റെ ബ്രോഡ്ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നെറ്റ് വര്‍ക്ക് ആക്‌സസ് അസോസിയേറ്റഡ് ലിമിറ്റഡും (വണ്‍വെബ്) ഐഎസ്ആര്‍ഒയുടെ സഹ സ്ഥാപനമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും തമ്മില്‍ കരാറിലെത്തിയിരുന്നു.

ഇന്ത്യയുടെ ഭാരതി ഗ്ലോബലും യുകെ സര്‍ക്കാരും സംയോജിച്ചുള്ള സംരംഭമാണ് വണ്‍വെബ്. 650 ഉപഗ്രഹങ്ങള്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വിക്ഷേപിക്കുകയും അവയുടെ പിന്‍ബലത്തില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം എത്തിക്കുകയുമാണ് കമ്പനി ലക്ഷ്യമിടുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT