കല്യാണ്‍ ബാനര്‍ജി 
India

'ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അഭിഷേക്, ആരു വേണമെന്ന് മമതയ്ക്ക് തീരുമാനിക്കാം'; അന്ത്യശാസനവുമായി കല്യാണ്‍ ബാനര്‍ജി

അഭിഷേക് ബാനര്‍ജിയുടെ അഹങ്കാരവും മോശം പെരുമാറ്റവുമാണ് പാര്‍ട്ടിയെ നശിപ്പിച്ചതെന്ന് കല്യാൺ ബാനർജി കുറ്റപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ തൃണമുല്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെ അനന്തരവനും പാര്‍ട്ടിയിലെ രണ്ടാമനുമായ അഭിഷേക് ബാനര്‍ജിക്കെതിരെ മുതിര്‍ന്ന നേതാവ് കല്യാണ്‍ ബാനര്‍ജി എംപി രംഗത്തു വന്നു. ഒന്നുകില്‍ താന്‍, അല്ലെങ്കില്‍ അഭിഷേക്. രണ്ടിലാരു വേണമെന്ന് തീരുമാനിക്കാനാണ് മമതയുടെ വിശ്വസ്തരിലൊരാളായ കല്യാണ്‍ ബാനര്‍ജി, പാര്‍ട്ടി അധ്യക്ഷയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അഭിഷേക് ബാനര്‍ജിയുടെ അഹങ്കാരവും മോശം പെരുമാറ്റവുമാണ് പാര്‍ട്ടിയെ നശിപ്പിച്ചത്. താന്‍ ഒരു രാജാവ് ആണെന്നാണ് അയാളുടെ വിചാരം. എല്ലാ കാര്യങ്ങളിലും താനൊരു രാജാവാണെന്ന് അവന്‍ വിചാരിക്കുന്നു. പാര്‍ട്ടിയുടെ മോശം സമയത്തു പോലും അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. ഞാന്‍ പാര്‍ട്ടിക്ക് വേണ്ടിയും മമതാ ബാനര്‍ജിയുടെ പിന്നിലും ഉറച്ചു നില്‍ക്കുമ്പോള്‍, എനിക്ക് ജോലി ചെയ്യാന്‍ ഒട്ടും സാധിക്കാത്ത അവസ്ഥയാണ്. അഭിഷേക് ബാനര്‍ജിയുടെ ഈ മനോഭാവം കാരണം എനിക്ക് പാര്‍ട്ടിയില്‍ ഒട്ടും മുന്നോട്ട് പോകാന്‍ കഴിയില്ല. ഇത് വലിയ അപമാനമാണ്. ' കല്യാണ്‍ ബാനര്‍ജി തുറന്നടിച്ചു.

'മമതാ ദി ആദ്യം ഒരു തീരുമാനം എടുക്കണം. ഒന്നുകില്‍ കല്യാണ്‍ ബാനര്‍ജി, അല്ലെങ്കില്‍ അഭിഷേക് ബാനര്‍ജി. ആരു വേണമെന്ന് മമത ബാനര്‍ജി തീരുമാനം പ്രഖ്യാപിക്കണം.' കല്യാണ്‍ ബാനര്‍ജി ആവശ്യപ്പെട്ടു. അഭിഷേക് ഇല്ലാതെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് മമതയുടെ നിലപാടെങ്കില്‍, പിന്നെ താന്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും കല്യാണ്‍ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. ഒപ്പുവെക്കല്‍ തിരിമറി കേസിലും , അതുമായി ബന്ധപ്പെട്ട സി.ഐ.ഡി പരിശോധനാ കേസിലും അഭിഭാഷക സ്ഥാനത്തു നിന്നും ഒഴിവാക്കിയ നടപടിയാണ് കല്യാണ്‍ ബാനര്‍ജിയെ ചൊടിപ്പിച്ചത്.

അവസാന നിമിഷം തന്നെ ഒഴിവാക്കിയ അഭിഷേക് ബാനര്‍ജിയുടെ നടപടി അപമാനിക്കുന്നതിന് തുല്യമാണെന്നാണ് കല്യാണ്‍ ബാനര്‍ജി പറയുന്നത്. വ്യാജരേഖ ചമച്ച കേസില്‍ നിലവില്‍ അഭിഷേകിന് കല്‍ക്കട്ട ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്ക് അറസ്റ്റില്‍ നിന്ന് താല്‍ക്കാലിക സംരക്ഷണം അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് മുന്‍പായി ചോദ്യം ചെയ്യലിന് ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമസഭയില്‍ ശോഭന്‍ദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തില്‍ ചില എം.എല്‍.എമാരുടെ വ്യാജ ഒപ്പുകള്‍ ഇട്ടുവെന്ന ആരോപണത്തെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

'It's either Abhishek or Me': Key aide Kalyan Banerjee's ultimatum for Mamata Banerjee

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര: സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

പാലായില്‍ യുഡിഎഫ് ഭരണം പ്രതിസന്ധിയില്‍; കോണ്‍ഗ്രസും പുലിക്കക്കണ്ടം കുടുംബവും തമ്മിലുള്ള പോര് കടുക്കുന്നു

ഒമാൻ തീരത്ത് വീണ്ടും ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം

ക്ലിയോപാട്രയുടെ സൗന്ദര്യ രഹസ്യം; പാൽ ചർമത്തിൽ ഉപയോഗിക്കേണ്ടത് ഇങ്ങനെ

മാതാവിനൊപ്പം സഞ്ചരിക്കവെ ഗുഡ്‌സ് ഓട്ടോയുടെ പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചു; തെറിച്ചുവീണ് നാലു വയസുകാരന്‍ മരിച്ചു

SCROLL FOR NEXT