ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിലെ സവായ് മാൻ സിങ് (എസ്എംഎസ്) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ഉണ്ടായ വൻ തീപിടിത്തത്തിൽ ആറ് രോഗികൾ പേർ മരിച്ചു. ട്രോമ സെന്ററിന്റെ ന്യൂറോ ഐസിയു വാർഡിലെ രണ്ടാം നിലയിലുള്ള സ്റ്റോർ റൂമിൽ പുലർച്ചെ 1.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം.
അഞ്ച് രോഗികളുടെ നില അതീവ ഗുരുതരമാണ്. 4 പുരുഷൻമാരും 2 സ്ത്രീകളുമാണ് മരിച്ചത്.
തീപിടിത്തമുണ്ടായതിനു പിന്നാലെ രോഗികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ഐസിയുവിലുണ്ടായിരുന്ന പേപ്പർ ഫയലുകൾ, മെഡിക്കൽ ഉപകരണങ്ങൾ, രക്ത സാമ്പിൾ ട്യൂബുകൾ എന്നിവയുൾപ്പെടെ നിരവധി വസ്തുക്കൾ കത്തി നശിച്ചു.
ട്രോമ സെന്ററിലെ രണ്ടാം നിലയിൽ രണ്ട് ഐസിയുകളുണ്ട്. ഒരു ട്രോമ ഐസിയുവും ഒരു സെമി ഐസിയുവും. 24 രോഗികളാണ് രണ്ടിടത്തമായുണ്ടായിരുന്നത്. ട്രോമ ഐസിയുവിൽ 11 പേരും സെമി ഐസിയുവിൽ 13 പേരും. സ്റ്റോർ റൂമിലാണ് തീപിടിത്തമുണ്ടായത്. അതിവേഗത്തിൽ തീ പടർന്നു. വിഷ വാതകങ്ങൾ പുറത്തു വന്നത് നില വഷളാക്കി. രോഗികളെ ഉടനെ തന്നെ മാറ്റാനുള്ള ശ്രമങ്ങൾ ജീവനക്കാർ നടത്തി.
മരിച്ച ആറ് പേരും ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കുന്നവരാണ്. സിപിആർ അടക്കമുള്ള പ്രാഥമിക ശുശ്രൂഷ നൽകി രക്ഷിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ആശുപത്രി അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates