Security personnel keep vigil as students of Jamia Millia Islamia Law Department took out a peaceful 'black coat' march, in New Delhi, on October 22 
India

കാംപസിൽ സംഘർഷം; ജാമിയ മില്ലിയയിൽ മുഴുവൻ ക്ലാസുകളും ഓൺലൈനിലേക്ക്

അക്കാദമിക പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുമെന്ന് സർവകലാശാല അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡൽഹി: കാമ്പസിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ എല്ലാ കോഴ്‌സുകളിലെയും ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ ക്ലാസുകൾ ഓൺലൈനായി മാത്രമായിരിക്കും നടക്കുക. സർവകലാശാല യൂണിയൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിവരുന്ന സമരവും കാമ്പസിലെ സംഘർഷാവസ്ഥയും പരി​ഗണിച്ചാണ് തീരുമാനം.

ശനിയാഴ്ച സർവകലാശാലാ രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരമാണ് അടിയന്തര നടപടി. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ പഠനം തടസ്സപ്പെടാതിരിക്കാൻ മുൻകരുതൽ എന്ന നിലയിലാണ് ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയതെന്ന് അധികൃതർ വ്യക്തമാക്കി. അടിയന്തരമായി വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്തുക, സസ്‌പെൻഷനുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിദ്യാർഥികൾ ഏതാനും ദിവസങ്ങളായി സമരത്തിലാണ്.

ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയെങ്കിലും അക്കാദമിക പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുമെന്ന് സർവകലാശാല അറിയിച്ചു. ഡീനുകൾ, വകുപ്പുമേധാവികൾ, ഡയറക്ടർമാർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ഓൺലൈൻ ക്ലാസ് സമയക്രമം പാലിക്കാനും അക്കാദമിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്. സർവകലാശാലയിലെ എല്ലാ കോഴ്‌സുകൾക്കും ഉത്തരവ് ബാധകമാണ്.

അതേസമയം, കാംപസിലെ ക്ലാസുകൾ എപ്പോൾ പുനരാരംഭിക്കും എന്നതിനെക്കുറിച്ചുള്ള തീയതി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ ഔദ്യോഗിക ചാനലുകൾ വഴി തുടർ അറിയിപ്പുകൾ നൽകുമെന്ന് സർവകലാശാല അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികളും അധ്യാപകരും സർവകലാശാലയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Jamia Millia Islamia Shifts All Classes Online Amid Campus Safety Concerns

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍

കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ക്കിടയില്‍ രഹസ്യഅറ; വിസ തട്ടിപ്പ് പ്രതിയെ വീട്ടിലെ ബര്‍ത്തില്‍ നിന്ന് പൊക്കി പൊലീസ്

'കുറച്ച് കാലത്തേക്ക് ഇന്‍സ്റ്റഗ്രാമിനോട് ഗുഡ് ബൈ; എത്ര നല്ല ഹൃദയമുണ്ടെങ്കിലും ചിലര്‍ പിച്ചിച്ചീന്തും'; വിവാദങ്ങള്‍ക്കിടെ ദിയ കൃഷ്ണ

പട്ടികജാതി വികസന വകുപ്പിൽ 225 ഒഴിവുകൾ; ക്ലറിക്കൽ അസിസ്റ്റന്റ് ട്രെയിനി, ബിരുദം യോഗ്യത

ഡ്രൈവിങ് ലൈസന്‍സ് ചട്ടങ്ങള്‍ മാറുന്നു!, ഇനി 75% മാര്‍ക്ക് വേണം; അറിയാം വിശദമായി